എല്ലാ വീട്ടമ്മമാരും തന്നെ കുക്കർ ഉപയോഗിക്കുന്നവർ ആയിരിക്കും ഭക്ഷണസാധനങ്ങൾ പെട്ടെന്ന് തയ്യാറായി കിട്ടുന്നതിനായി എല്ലാവരും തന്നെ കുക്കറിനെയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ കുക്കർ ഉപയോഗിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട്. പച്ചക്കറികളോ അല്ലെങ്കിൽ മാംസങ്ങളോ വേവിക്കാനായി ചേർക്കുന്ന വെള്ളത്തിന്റെ അളവ് കൃത്യമായിരിക്കണം. സാധാരണയായി ചോറ് വയ്ക്കുമ്പോഴും പരിപ്പ് വേവിക്കുമ്പോഴും എല്ലാം തന്നെ കുക്കറിനകത്ത് നിന്ന് വെള്ളം പുറത്തേക്ക് വന്നു വൃത്തികേടാകുന്ന സാഹചര്യം എപ്പോഴും ഉണ്ടാകുന്നതാണ്.
എന്നാൽ ഇനി പരിപ്പ് പയർ കടലാമുതലായി സാധനങ്ങൾ വേവിക്കുമ്പോൾ കുക്കറിൽ നിന്ന് വെള്ളം പുറത്തേക്ക് പോകാതിരിക്കുന്നതിന് ഒരു കിടിലൻ ടിപ്പു ചെയ്തു നോക്കാം. അതിനായി പരിപ്പ് വേവിക്കുന്നതിന് മുൻപ് ആദ്യം തന്നെ ഒരു ചെറിയ പാത്രത്തിൽ പരിപ്പും ആവശ്യത്തിന് വെള്ളവും ഒഴിച്ച് വയ്ക്കുക ശേഷം കുക്കർ എടുത്ത് അതിലേക്ക് ആദ്യം കുറച്ച് വെള്ളം ഒഴിച്ച് ശേഷം ഈ പാത്രം ഇറക്കി വയ്ക്കുക.
അതിനുശേഷം കുക്കറടച്ച് പരിപ്പ് വേവിക്കാവുന്നതാണ്. പരിപ്പ് വെന്തു കഴിഞ്ഞാലും ഒട്ടും തന്നെ വെള്ളം പുറത്തേക്ക് പോകില്ല. അതുപോലെ തന്നെ മറ്റ് പച്ചക്കറികൾ വേവിക്കുന്നതിനായി കുക്കറിലേക്ക് വയ്ക്കുമ്പോൾ അതിലേക്ക് ഒരു ചെറിയ പാത്രം കൂടി ഇറക്കി വെച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താലും കുക്കറിൽ നിന്ന് വിസിൽ വരുമ്പോൾ ഒട്ടും തന്നെ അതിനകത്തെ വെള്ളം പുറത്തേക്ക് വരില്ല.
അടുത്തതായി വീട്ടമ്മമാർക്ക് ചെയ്യാവുന്ന മറ്റു ടിപ്പുകൾ നോക്കാം. മല്ലിയില പുതിനയില എന്നിവ വാങ്ങിയാൽ കുറെ നാളത്തേക്ക് വാടി പോകാതെ അതുപോലെ തന്നെ നിലനിൽക്കുന്നതിന് ഒരു ഗ്ലാസിൽ കുറച്ച് വെള്ളം എടുത്ത് അതിലേക്ക് മല്ലിയിലയും പുതിനയിലയും ഇറക്കി വയ്ക്കുക ശേഷം ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് ഇലകളെല്ലാം തന്നെ മൂടി കെട്ടുക. ശേഷം ഫ്രിഡ്ജിൽ വയ്ക്കുകയാണെങ്കിൽ കുറെ നാളത്തേക്ക് ഫ്രഷ് ആയി തന്നെ ഇരിക്കും. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണുക. Video Credit : Grandmother Tips