Making Of Tasty Egg Masala Curry : നല്ല ചൂട് ചപ്പാത്തിയുടെ കൂടെയും ചോറിന്റെ കൂടെയും അപ്പത്തിന്റെ കൂടെയും എല്ലാം വളരെ നല്ല കോമ്പിനേഷനാണ് മസാലയിട്ട് വരട്ടി എടുത്ത മുട്ടക്കറി. മുട്ടക്കറി ഉണ്ടാക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അതിന്റെ മസാലക്കൂട്ട് തന്നെയാണ് മസാല നന്നായി കഴിഞ്ഞാൽ മുട്ടക്കറി കഴിക്കാൻ എല്ലാവർക്കും വളരെയധികം താല്പര്യമുണ്ടാകും. അത്തരത്തിൽ ഒരു സ്പെഷ്യൽ മുട്ടക്കറി തയ്യാറാക്കാം.
ഇത് ഉണ്ടാക്കിയെടുക്കാൻ ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് ചേർക്കുക അതിലേക്ക് രണ്ട് സവാള ചെറിയ കഷണങ്ങളാക്കി മുറിച്ചത് ചേർക്കുക ശേഷം ഇവ നല്ലതുപോലെ മിക്സിയിലിട്ട് അരച്ചെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക അതിനുശേഷം രണ്ടു കഷണം കറുകപ്പട്ട മൂന്ന് ഏലക്കായ രണ്ട് ഗ്രാമ്പൂ എന്നിവ ചേർത്ത് മൂപ്പിക്കുക അതിലേക്ക് ഒരു ടീസ്പൂൺ ചെറുതായി അരിഞ്ഞ വെളുത്തുള്ളി അര ടീസ്പൂൺ ചെറുതായി അരിഞ്ഞ ഇഞ്ചി കറിവേപ്പില എന്നിവ ചേർത്ത് നന്നായി മൂപ്പിച്ച് എടുക്കുക .
ശേഷം അരച്ചു വച്ചിരിക്കുന്നത് ചേർത്തു കൊടുക്കുക. നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് വഴറ്റിയെടുക്കുക ശേഷം അതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക. ഇതേസമയം മറ്റൊരു പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ചതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ തേയില ചേർത്ത് നന്നായി തിളപ്പിക്കുക.
അതിനുശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. ഈ തേയില വെള്ളം ഒഴിച്ചുകൊടുത്ത് തിളപ്പിക്കുക. ശേഷം നന്നായി ഡ്രൈ ആയി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. അതിനുശേഷം പുഴുങ്ങിയെടുത്ത മുട്ടയും ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക. രണ്ടു മിനിറ്റ് അടച്ചുവെച്ച് വേവിച്ചതിനുശേഷം അര ടീസ്പൂൺ പഞ്ചസാര ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിച്ച് ഇറക്കി വയ്ക്കാം. Credit : Lillys natural tips