മുട്ട ഉപയോഗിച്ചുകൊണ്ട് നിരവധി വിഭാഗങ്ങൾ ഉണ്ടാക്കുന്നവരാണ് നമ്മളെല്ലാവരും മുട്ട പുഴുങ്ങിയും അല്ലാതെയും നമ്മൾ ഉപയോഗിക്കാറുണ്ട്. മുട്ട പുഴുങ്ങിയെടുക്കുന്ന സമയത്ത് പലർക്കും സംഭവിച്ചിട്ടുണ്ടാകാവുന്ന ഒരു കാര്യമാണ് മുട്ടയുടെ തോട് പൊടിച്ചെടുക്കുമ്പോൾ അതിന്റെ കൂടെ മുട്ടയിലെ ചില ഭാഗങ്ങളും തൊടിനോട് ചേർന്ന് പൊളിഞ്ഞു വരും. കൃത്യമായ രീതിയിൽ വേവാത്തതുകൊണ്ടും കൃത്യമായ രീതിയിൽ പുഴുങ്ങിയെടുത്തതിനുശേഷം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാത്തത് കൊണ്ടും ആണ് ഇത്തരത്തിൽ സംഭവിക്കുന്നത്.
ഒരുപാട് മുട്ട പുഴുങ്ങി എടുക്കുന്ന സമയങ്ങളിൽ എല്ലാം തന്നെ വളരെ എളുപ്പമാർഗ്ഗത്തിൽ വൃത്തിയോടെ തോട് പൊളിച്ചടുക്കുന്നതിന് വേണ്ടി ചെയ്യാൻ പറ്റുന്ന ഒരു ടിപ്പ് നോക്കാം. ഇതുപോലെ ചെയ്യുകയാണെങ്കിൽ പുഴുങ്ങിയ മുട്ടയുടെ തോട് വളരെ പെർഫെക്ട് ആയി പൊളിച്ചടുക്കാം. ഫ്രിഡ്ജിൽ മുട്ട സൂക്ഷിക്കുന്നവരാണെങ്കിൽ പുഴുങ്ങാൻ ആയി എടുക്കുന്നതിന് അരമണിക്കൂർ മുൻപ് തന്നെ അത് പുറത്തേക്ക് എടുത്തു വയ്ക്കേണ്ടതാണ്.
ശേഷം വെള്ളം നമ്മൾ തിളപ്പിക്കാൻ വയ്ക്കുമ്പോൾ തിളച്ചതിനു ശേഷം മുട്ട ഇടാതെ തിളക്കാൻ വയ്ക്കുന്ന സമയത്ത് തന്നെ അതിലേക്ക് മുട്ടയിട്ടു വയ്ക്കുക. അതിനുശേഷം നന്നായി തിളപ്പിക്കുക. മുട്ട വെന്തുവരുന്ന സമയമായതിനു ശേഷം അടുപ്പ് ഓഫ് ചെയ്ത് അഞ്ചുമിനിറ്റ് അതുപോലെ തന്നെ വയ്ക്കുക. അതിനുശേഷം അതിലെ ചൂടുവെള്ളം കളഞ്ഞ് തണുത്ത വെള്ളം ഒഴിക്കുക.
രണ്ടോ മൂന്നോ പ്രാവശ്യമായി തണുത്ത വെള്ളം ഒഴിച്ച് മുട്ടയുടെ ചൂട് കുറേശ്ശെ കളഞ്ഞെടുക്കുക. ലാസ്റ്റ് ആയി നന്നായി തണുത്ത വെള്ളം ഒഴിച്ച് രണ്ടു മിനിറ്റ് വയ്ക്കുക. അതിനുശേഷം മുട്ടയുടെ തോട് പൊളിച്ചടുത്തു നോക്കൂ വളരെ പെർഫെക്റ്റ് ആയി തന്നെ പൊളിഞ്ഞു കിട്ടും. മുട്ട പുഴുങ്ങിയെടുത്തതിനുശേഷം ഇതുപോലെ തണുത്ത വെള്ളത്തിൽ ഇട്ടുവച്ചതിനുശേഷം തോട് പൊളിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് പൊളിഞ്ഞു കിട്ടും. Video credit : Malayali corner