അപ്പത്തിനും ചപ്പാത്തിക്കും കൂടെ ഇതുപോലെ ഒരു മുട്ട റോസ്റ്റ് ഉണ്ടെങ്കിൽ വയറു നിറയുവോളം കഴിച്ചുകൊണ്ടിരിക്കും. വീഡിയോ കാണാൻ മറക്കല്ലേ. | Tasty Egg Roast

മുട്ട ഉണ്ടെങ്കിൽ കുരുമുളകിട്ട് ഒരു തവണ ഇതുപോലെ റോസ്റ്റ് ചെയ്തു നോക്കൂ. ചപ്പാത്തിയുടെയും അപ്പത്തിന്റെയും കൂടെ കഴിക്കാൻ ഇത് വളരെ നല്ല കോമ്പിനേഷൻ ആണ്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി കുറച്ചു ഉപ്പ്, എരുവിന് ആവശ്യമായ കുരുമുളക് എന്നിവ ചേർത്ത് നല്ലതുപോലെ മൂപ്പിച്ചെടുക്കുക.

നന്നായി മൂത്തു വരുമ്പോൾ അതിലേക്ക് പുഴുങ്ങി എടുത്തു വച്ചിരിക്കുന്ന മുട്ട പകുതിയാക്കി ഇതിലേക്ക് വച്ച് കൊടുക്കുക. ശേഷം മുട്ട തിരിച്ചും മറിച്ചുമിട്ട് നല്ലതുപോലെ മസാലയിൽ യോജിപ്പിച്ച് എടുക്കുക. ശേഷം പകർത്തി വയ്ക്കുക. അതേ പാനിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്ത് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് വഴറ്റിയെടുക്കുക.

വഴന്നു വരുമ്പോൾ അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. തക്കാളി നന്നായി വെന്തു വന്നതിനു ശേഷം അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി, എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നതുവരെ നന്നായി ഇളക്കി യോജിപ്പിക്കുക.

അതിലേക്ക് ആവശ്യമായ കുരുമുളകുപൊടി ചേർത്തു കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് നന്നായി മൂപ്പിച്ച് എടുക്കുക. അതിനുശേഷം അര ഗ്ലാസ് വെള്ളവും ചേർത്ത് നന്നായി തിളപ്പിച്ച് എടുക്കുക. തിളച്ചു വരുമ്പോൾ വറുത്ത് വച്ചിരിക്കുന്ന മുട്ട ചേർത്ത് കൊടുക്കുക. അതിനുശേഷം അതിലെ വെള്ളമെല്ലാം തന്നെ വറ്റി ഡ്രൈ ആയി വരുന്നത് വരെ തിളപ്പിച്ച് എടുക്കുക. മുട്ട റോസ്റ്റ് പാകമായതിനുശേഷം പകർത്തി വയ്ക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *