Tasty Egg Filling Snack : മുട്ട ഉപയോഗിച്ചുകൊണ്ട് വളരെ വ്യത്യസ്തവും രുചികരവുമായ ഒരു പലഹാരം തയ്യാറാക്കി എടുക്കാം. എടാ തയ്യാറാക്കാൻ ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു സവാള പൊടിപൊടിയായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റിയെടുക്കുക ശേഷം അതിലേക്ക് മൂന്ന് പച്ചമുളക് ചെറുതായി അരിഞ്ഞതും ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചതും ചേർത്തു നന്നായി വഴറ്റിയെടുക്കുക ശേഷം അര ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ഗരം മസാല അര ടീസ്പൂൺ കുരുമുളകുപൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക.
ശേഷം അതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ഇറച്ചി ചേർത്ത് കൊടുക്കുക. ആവശ്യത്തിന് കുരുമുളക് മഞ്ഞപ്പൊടിയും ചേർത്ത് വേവിച്ചു വച്ചിരിക്കുന്ന ഇറച്ചി ഒട്ടുംതന്നെ ഇല്ലാതെ പൊടിയായി എടുക്കുക. ഇനിയെല്ലാം നന്നായി ഇളക്കി യോജിപ്പിച്ച് എടുത്തതിനുശേഷം ഒരു ഉരുളൻ കിഴങ്ങ് പുഴുങ്ങിയത് നന്നായി ഉടച്ചതിലേക്ക് ചേർത്തു കൊടുക്കുക അതുപോലെ മല്ലിയിലയും ചേർത്തു കൊടുക്കുക.
ശേഷം നന്നായി ഇളക്കി യോജിപ്പിച്ച് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാറിൽ ഒരു മുട്ട പൊട്ടിച്ചതും രണ്ട് ടീസ്പൂൺ മൈദ പൊടിയും ചേർന്ന് നന്നായി മിക്സ് ചെയ്തതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. പുഴുങ്ങിയ മുട്ട ഒരെണ്ണം എടുക്കുക ആദ്യം മൈദ പൊടിയിൽ മുക്കി തയ്യാറാക്കിവെച്ച ഫില്ലിംഗ് ഒരു വലിയ ഉണ്ടയെടുത്ത് കയ്യിൽ വെച്ച് പരത്തുക അതിനു നടുവിലായി പുഴുങ്ങിയ മുട്ട വെച്ച് കൊടുത്ത പൊതിഞ്ഞെടുക്കുക.
അതിനുശേഷം മുട്ടയിൽ പൊടിച്ച ബ്രെഡിൽ പൊതിഞ്ഞെടുക്കുക. എല്ലാ മുട്ടയും ഈ രീതിയിൽ തയ്യാറാക്കുക ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് എണ്ണ ചൂടായി വരുമ്പോൾ തയ്യാറാക്കി വെച്ച മുട്ട ഇട്ടുകൊടുക്കുക. ശേഷം ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി എടുത്തു മാറ്റുക. രുചിയോടെ കഴിക്കാം. Credit : Shamees Kitchen