Tasty Rice Egg Evening Snack : നല്ല ചൂട് ചായയുടെ കൂടെ രുചികരമായ ഒരു അടിപൊളി സ്നാക്ക് തയ്യാറാക്കി എടുക്കാം. ഇതുപോലെ തയ്യാറാക്കുകയാണെങ്കിൽ വളരെയധികം രചികരമായിരിക്കും. കുട്ടികൾക്കെല്ലാം തന്നെ ഇത് വളരെയധികം ഇഷ്ടപ്പെടും. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ അരക്കപ്പ് പച്ചരി ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ കുതിർക്കാൻ വയ്ക്കുക.
കുതിർന്നു വന്നതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. ശേഷം ഇവ രണ്ടും ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. ശേഷം അതിലേക്ക് അര കപ്പ് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക. അടുത്തതായി ഒരു ടീസ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ പെരുംജീരകപ്പൊടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക.
ഇതിലേക്ക് ആവശ്യമെങ്കിൽ അരക്കപ്പ് ചോറ് കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് ഒന്നര ടീസ്പൂൺ ഇഞ്ചി പൊടിയായി അരിഞ്ഞത് ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത് മല്ലിയില ചെറുതായി അരിഞ്ഞത് കറവേപ്പില ചെറുതായി അരിഞ്ഞത് അതോടൊപ്പം അര കപ്പ് ഗോതമ്പ് പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് മൂന്നോ നാലോ മുട്ട പുഴുങ്ങി എടുക്കുക.
ശേഷം അത് നാലായി മുറിക്കുക. അതിനുശേഷം ഓരോ മുട്ടയും തയ്യാറാക്കിയ മാവിലേക്ക് ഇട്ട് നല്ലതുപോലെ പൊതിഞ്ഞെടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ മസാലയിൽ പൊതിഞ്ഞ മുട്ട ഇട്ട് നല്ലതുപോലെ പൊരിച്ചെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റുക. രുചിയോടെ കഴിക്കാം. Credit : Ladies planet By Ramshi