Easy Fish Cleaning : പല ആളുകൾക്കും മീൻ കഴിക്കാൻ വളരെ ഇഷ്ടമായിരിക്കും എന്നാൽ അത് വൃത്തിയാക്കുവാൻ പലപ്പോഴും മടി കാണിക്കുന്നുണ്ടാകും. ഈ മടി ഉണ്ടാകാനുള്ള കാരണം പലപ്പോഴും മീൻ വൃത്തിയാക്കുമ്പോൾ ഉണ്ടാകുന്ന ദുർഗന്ധം തന്നെയായിരിക്കാം. അതുപോലെതന്നെ ചില മീനുകൾ നമ്മൾ എത്ര വൃത്തിയാക്കിയാലും അതിൽ ഒരുതരം വഴുവഴുപ്പ് നിലനിൽക്കും.
സാധാരണ വീട്ടമ്മമാർ അതില്ലാതിരിക്കുന്നതിന് വേണ്ടി ഉപ്പ് ചേർക്കാറുണ്ട്. എന്നാൽ ഉപ്പ് ഇല്ലാതെ വരുന്ന സന്ദർഭങ്ങളിൽ നമുക്ക് എന്ത് ചെയ്യാൻ കഴിയും. അതിനുവേണ്ടിയിട്ടുള്ള ഒരു ടിപ്പാണ് പറയാൻ പോകുന്നത്. ഒരു ടീസ്പൂൺ ഗോതമ്പ് പൊടി കൊണ്ട് എളുപ്പത്തിൽ ഈ പ്രശ്നത്തെ മാറ്റിയെടുക്കാം. മീനു വൃത്തിയാക്കിയതിനുശേഷം അതിലേക്ക് കുറച്ചു ഗോതമ്പ് പൊടിയിട്ട് കൈകൊണ്ട് നന്നായത് പോലെ മിക്സ് ചെയ്യുക.
ശേഷം വെള്ളത്തിൽ കഴുകിയെടുക്കുക ഇങ്ങനെ ചെയ്താൽ മീനിലെ അഴുക്കുകൾ നല്ലതുപോലെ വൃത്തിയായി പോവുകയും മാത്രമല്ല മീനിന്റെ വഴുവഴുപ്പ് ഇല്ലാതായി പോകുകയും അത് മാത്രമല്ല മോശമായ ദുർഗന്ധം ഇല്ലാതിരിക്കുകയും ചെയ്യും. കാര്യമായി മീൻ വൃത്തിയാക്കാൻ നോക്കുന്നവർക്ക് എല്ലാം തന്നെ ഇത് വളരെയധികം ഉപകാരപ്രദമായിരിക്കും.
അടുത്ത ഒരു ടിപ്പ് എന്നു പറയുന്നത് മഴക്കാലം ആകുമ്പോൾ വീട്ടിൽ നമ്മൾ വാങ്ങി വയ്ക്കുന്ന പല ബിസ്ക്കറ്റുകളും പെട്ടെന്ന് തണുത്തു പോകാറുണ്ടല്ലോ ഇതുപോലെ നടന്നു പോകുന്ന സന്ദർഭത്തിൽ അത് പഴയതുപോലെയാകുന്നതിനുവേണ്ടി ചപ്പാത്തി ചുട്ടെടുക്കുന്നത് പോലെ പാൻ ചൂടാക്കി അതിലേക്ക് വെച്ച് ചൂടാക്കി എടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ കുറെ നാളത്തേക്ക് നമുക്ക് ബിസ്ക്കറ്റ് തണുത്തു പോകാതെ കഴിക്കാം. കൂടെ ടിപ്പുകൾ കാണാൻ വീഡിയോ നോക്കുക.