Tasty Special Masala Fish Fry: എല്ലാ പ്രാവശ്യവും ഒരേ രീതിയിൽ തന്നെ മീൻ പൊരിക്കുകയാണെങ്കിൽ അതിനെ എന്ത് വ്യത്യാസം ആണ് ഉള്ളത്. വെറൈറ്റി ആയി മീൻ പൊരിച്ചു കൊടുക്കുമ്പോൾ അല്ലേ കഴിക്കുന്നവർക്ക് അത് രുചികരമായി തീരുന്നത്. അതുകൊണ്ടുതന്നെ മീൻ പൊരിക്കുന്നതിന് ഒരു പുതിയ സൂത്രം പരീക്ഷിച്ചു നോക്കാം. അതിനായി ആദ്യം തന്നെ പൊരിക്കേണ്ട മീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക.
ശേഷം മറ്റൊരു പാത്രത്തിൽ രണ്ട് ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ പെരുംജീരകപ്പൊടി 1/4 ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് ഒരു ടീസ്പൂൺ നാരങ്ങാനീര്, ഒരു ടീസ്പൂൺ വെളിച്ചെണ്ണ. വെളിച്ചെണ്ണയ്ക്ക് പകരം ഒരു ടീസ്പൂൺ നെയ്യ് ചേർത്തു കൊടുക്കാവുന്നതാണ്. അതോടൊപ്പം ആവശ്യത്തിന് ഉപ്പ്, അതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക.
ശേഷം വൃത്തിയാക്കി വച്ചിരിക്കുന്ന മീനിലേക്ക് മസാല തേച്ച് പിടിപ്പിക്കുക. അരമണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ നേരത്തേക്ക് മീൻ അടച്ചു മാറ്റിവയ്ക്കുക. ഇത് മീനിലേക്ക് മസാല നല്ലതുപോലെ ഇറങ്ങിച്ചെന്ന് രുചി ഇരട്ടിയാക്കാൻ വളരെ നല്ലതാണ്. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം മസാല പുരട്ടി വച്ചിരിക്കുന്ന മീൻ ഓരോന്നായിട്ട് കൊടുക്കുക. ഒരു ഭാഗം നന്നായി മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക ഈ സമയത്ത്കുറച്ചു കറിവേപ്പില വിതറി കൊടുക്കുക. ഇത് മീൻ പൊരിച്ചതിന്റെ രുചി ഇരട്ടിയാകും. അതിനുശേഷം പാത്രത്തിലേക്ക് പകർത്തി രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.