വീടുകളിൽ എലികൾ കാണപ്പെടുന്നവർക്ക് അറിയാം വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നവയാണ് ഇവ. മാപ്പിള ഭക്ഷണപദാർത്ഥങ്ങളും കടിച്ചു മുറിച്ചും പാത്രങ്ങൾ നാശമാക്കിയും തുണികൾ കേടാക്കിയും പലതരം ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കാറുള്ളത്. അതുകൊണ്ടുതന്നെ എലിയെ വീട്ടിൽ നിന്ന് തുരത്തി ഓടിക്കുന്നതിനും അല്ലെങ്കിൽ എലിയെ കൊന്നു കളയുന്നതിനും ആയി പലതരത്തിലുള്ള മാർഗ്ഗങ്ങൾ ആയിരിക്കാം എല്ലാവരും പരീക്ഷിച്ചു നോക്കിയിട്ടുണ്ടാവുക.
അതിൽ നിന്നെല്ലാം വ്യത്യസ്തമായ രീതിയിൽ ഇനി വീടിന്റെ പരിസരത്ത് പോലും കയറ്റാൻ സാധിക്കാത്ത വിധത്തിൽ ഒരു ടിപ്പ് ചെയ്തു നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുക്കുക അതിലേക്ക് പത്തോ പതിനഞ്ചോ ഗ്രാമ്പു ഇട്ടുകൊടുക്കുക. അതോടൊപ്പം തന്നെ ഒരു വലിയ കഷണം പട്ട ചേർക്കുക. ഒരു കുടം വെളുത്തുള്ളി ചതച്ചത് ചേർത്ത് കൊടുക്കുക.
ശേഷം അടുപ്പിൽ വച്ച് നല്ലതുപോലെ തിളപ്പിക്കുക. നന്നായി തിളച്ചു വന്നതിനുശേഷം അരിപ്പയിൽ അരിച്ച് വെള്ളം ചൂടാറാനായി മാറ്റിവയ്ക്കുക. രണ്ട് രീതികൾ ഉപയോഗിക്കാം ഒരു മാർഗ്ഗം സ്പ്രേ കുപ്പിയിൽ ഒഴിച്ച് എലികൾ സ്ഥിരമായി വരുന്ന ഭാഗങ്ങളിൽ എല്ലാം തന്നെ തുടർച്ചയായി ദിവസങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കുക.
മറ്റൊരു മാർഗം വീട്ടിൽ ഉപയോഗിക്കാത്ത ഏതെങ്കിലും മാസ് ഉണ്ടെങ്കിൽ അത് രണ്ട് കഷണങ്ങളാക്കി മുറിച്ചതിനുശേഷം ഈ വെള്ളത്തിൽ മുക്കിയെടുത്ത് എലി വരുന്ന ഭാഗത്ത് വെച്ച് കൊടുക്കുക. ഇങ്ങനെ ചെയ്താൽ ഇതിൽ നിന്നും ഉണ്ടാകുന്ന രൂക്ഷഗന്ധം കൊണ്ട് എലികളൊന്നും വീട്ടിൽ കയറാതെ ഓടിപ്പോകും. ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Prarthana ‘s world\