അടുക്കളയിൽ വരുന്ന പ്രധാനപ്പെട്ട വേസ്റ്റുകളാണ് പച്ചക്കറിയുടെ വേസ്റ്റുകൾ സാധാരണ നമ്മളെല്ലാം അത് വെറുതെ പുറത്ത് കളയുകയായിരിക്കും എന്നാൽ ഇത് ഉപയോഗിച്ചുകൊണ്ട് വളരെ ഉപകാരപ്രദമായ ഒരു കാര്യം ചെയ്യാം. പഴത്തിന്റെ തൊലിയെല്ലാം ബാക്കി വരുകയാണെങ്കിൽ ഇതുപോലെ ചെയ്താൽ മതി.
അതിനായി പഴത്തിന്റെ തൊലി ചെറിയ കഷണങ്ങളാക്കി ഒരു പാത്രത്തിൽ ഇട്ടു വയ്ക്കുക അതിലേക്ക് നിങ്ങൾക്ക് ഉള്ളിയുടെ തൊലിയും വേണമെങ്കിൽ ചേർത്തുകൊടുക്കാം ശേഷം രണ്ടുദിവസത്തേക്ക് അടച്ചു മാറ്റിവയ്ക്കുക അതുകഴിഞ്ഞ് ഈ വെള്ളം മാത്രം ഒരു പാത്രത്തിലേക്ക് പകർത്തുക.
ഈ വെള്ളം വളരെ ഔഷധഗുണമുള്ളതാണ് ഇത് നിങ്ങൾക്ക് വീട്ടിലെ ചെടികളുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കുകയാണെങ്കിൽ ചെടികൾ എല്ലാം തന്നെ നന്നായി വളർന്നു വരുന്നതായിരിക്കും. തോട്ടത്തിലെ പൂക്കളുടെ നല്ല വളർച്ചയ്ക്ക് ഇത് വളരെയധികംനല്ലതാണ്.
നേരിട്ട് നിങ്ങൾ പഴത്തൊലി ചെടിയുടെ ചുവട്ടിൽ ഇടുന്നതിനേക്കാൾ ചെടികൾക്ക് അതിന്റെ ഗുണങ്ങളെല്ലാം തന്നെ നന്നായി വലിച്ചെടുക്കാൻ സാധിക്കുന്നത് ഈ രീതിയിൽ ചെയ്യുമ്പോൾ ആയിരിക്കും അതുകൊണ്ടുതന്നെ ചെടികൾ എല്ലാം നല്ല ഫലം തരുന്നതായിരിക്കും. ഇനിയാരും കളയാതെ ഇതുപോലെ ചെയ്യുക. Credit : Vichus Vlogs