വീട്ടിൽ ഉപയോഗിക്കാത്ത ഹാങ്കറുകൾ ഉണ്ടെങ്കിൽ ഇതുപോലെയുള്ള ഉപകാരപ്രദമായ മാർഗ്ഗങ്ങൾ ചെയ്തു നോക്കൂ. ഡ്രസ്സ് ശരിയായ രീതിയിൽ ഒരുക്കി വയ്ക്കുന്നതിന് മാത്രമല്ല ആങ്കറുകൾ ഉപയോഗപ്രദമാകുന്നത് വീട്ടിലുള്ള മറ്റ് പല കാര്യങ്ങൾ എളുപ്പമാക്കുന്നതിനും ഹാങ്കറുകൾ ഉപയോഗപ്രദമാണ്. ആദ്യത്തെ ടിപ്പ് എന്ന് പറയുന്നത് എടുത്ത് അതിന്റെ താഴെയുള്ള ഭാഗം വലിച്ച് ചതുരാകൃതിയിൽ ആക്കുക.
ശേഷം ഒരു പ്ലാസ്റ്റിക് കവർ എടുത്ത് അതിന്റെ ഉള്ളിലേക്ക് കേറ്റി വെച്ച് വായഭാഗം ഹാങ്കറിൽ കെട്ടിവയ്ക്കുക. ഇപ്പോൾ അതൊരു കവർ പോലെ കാണപ്പെടും വേസ്റ്റുകൾ വരുകയാണെങ്കിൽ അതിലേക്ക് ഇട്ടു കൊടുക്കാം. ശേഷം കവർ അഴിച്ച് കളയാവുന്നതുമാണ് അതുപോലെ മറ്റൊരു കവർ വെക്കുകയും ചെയ്യാം. അടുത്ത ഒരു ടിപ്പ് ഇതേ രീതിയിൽ ചതുരത്തിൽ ആക്കി ഉള്ളിലേക്ക് വളയ്ക്കുക.
പാത്രങ്ങൾ കഴുകിയശേഷം ഇതിന്റെ ഇടയിലേക്ക് വച്ചാൽ വെള്ളമെല്ലാം വാർന്നു പോകുന്നതിന് വളരെ എളുപ്പമായിരിക്കും. പ്ലേറ്റുകൾ മൂടികൾ എന്നിവയെല്ലാം ഇതുപോലെ വയ്ക്കാവുന്നതാണ്. അതുപോലെ തന്നെ വീട്ടിൽ പേപ്പറുകൾ വയ്ക്കുന്നതിനുള്ള സ്റ്റാൻഡും ഇതേ രീതിയിൽ തയ്യാറാക്കാം. അതിന്റെ രണ്ടറ്റവും ഉള്ളിലേക്ക് പകുതി ചേർത്ത് നടുഭാഗം പൊന്തിക്കുക.
ഇപ്പോഴത് പേപ്പർ വയ്ക്കുന്നതിനുള്ള സ്റ്റാൻഡ് ആയി. അതുപോലെ ഹാങ്കറിൽ കുറച്ച് വളകൾ എടുത്ത് കൊണ്ട് നൂലുകൊണ്ട് വരിവരിയായി വെച്ച് ചേർത്ത് കെട്ടി കൊടുക്കുകയാണെങ്കിൽ വീട്ടിൽ ഷോളുകൾ വയ്ക്കുന്നതിനുള്ള സ്റ്റാൻഡും തയ്യാർ. ഉപയോഗിക്കാതെ വെറുതെ കളയാതെ ഇതുപോലെ ഉപയോഗപ്രദമാക്കൂ. Credit : Ansi’s vlogs