വീട്ടിലെ മാറാല എല്ലാം ഇനി കുപ്പിയിൽ ആക്കാം. മാറാല കോൽ വാങ്ങി ഇനി ആരും കാശ് കളയണ്ട.

കളയാൻ വച്ചിരിക്കുന്ന കുപ്പികൾ ഉണ്ടോ. അവ കടയുന്നതിന് മുൻപ് എല്ലാവരും ഇത് അറിഞ്ഞിരിക്കുക. കളയാൻ വച്ചിരിക്കുന്ന കുപ്പി ഉപയോഗിച്ച് കൊണ്ട് വളരെ എളുപ്പത്തിൽ ഒരു മാറാല കോല് തയ്യാറാക്കാം. പ്ലാസ്റ്റിക് കൊണ്ട് തയ്യാറാക്കുന്നത് കൊണ്ട് തന്നെ ഒരു കാലത്തും ഇത് കേടാകാതെ ഇരിക്കും. ഉണ്ടാക്കിയെടുക്കാനും വളരെയധികം എളുപ്പമാണ്.

ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി കളയാൻ വച്ചിരിക്കുന്ന കുറച്ചു കുട്ടികൾ എടുക്കുക ശേഷം അതിന്റെ താഴത്തെ ഭാഗം മുറിച്ച് മാറ്റുക. അതിനുശേഷം ഒരു കത്രിക ഉപയോഗിച്ച് കൊണ്ട് കുപ്പിയുടെ പകുതി ഭാഗം വരെ ചെറിയ നീളത്തിൽ മുറിച്ചെടുക്കുക. മൂന്നോ നാലോ കുപ്പി ഈ രീതിയിൽ തയ്യാറാക്കുക.

അതിനുശേഷം ഒരു കുപ്പി ഒഴികെ മറ്റെല്ലാ കുപ്പിയുടെയും മൂടിയുള്ള ഭാഗത്തിന് കുറച്ച് മുകളിലായി കൊണ്ട് മുറിച്ചു മാറ്റുക. മൂടിയുള്ള കുപ്പിയുടെ അകത്തേക്ക് മുറിച്ച് ഓരോ കുപ്പിയും ഇറക്കി വെച്ച പശ തേച്ച് ഒട്ടിക്കുക. പക്ഷേ എല്ലാം ഉണങ്ങി വന്നതിനുശേഷം ഏതെങ്കിലും ഒരു മരത്തിന്റെ കോലെടുത്ത് കുപ്പിയുടെ വായഭാഗം അതിനകത്തേക്ക് കയറ്റി വയ്ക്കുക.

ഇത്ര മാത്രമേ ഉള്ളൂ വളരെ എളുപ്പത്തിൽ ഒരു മാറാല കോൽ റെഡി. ഉപയോഗിച്ച് മാറാല കളയാൻ ശ്രമിക്കുക വളരെ എളുപ്പത്തിൽ തന്നെ മാറാല എല്ലാം പോയി വീടെല്ലാം വൃത്തിയാക്കുന്നതായിരിക്കും. ഉപയോഗത്തിനുശേഷം കഴുകി എടുത്തു വയ്ക്കുക. കളയാൻ വച്ചിരിക്കുന്ന കുപ്പി ഉപയോഗിച്ച് എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി വെക്കു. Credit : Ansi’s Vlogs

Leave a Reply

Your email address will not be published. Required fields are marked *