വീടിന്റെ ഓരോ റൂമുകളും ബാത്റൂമുകളും എല്ലാം തന്നെ സുഗന്ധപൂരിതമാക്കുന്നതിന് വീട്ടിൽ തന്നെ ഹോം സ്പ്രൈ തയ്യാറാക്കി എടുക്കാം. ഇതുപോലെ ഹോം സ്പ്രേ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുകയാണെങ്കിൽ ഇനി ആരും തന്നെ പുറത്തുനിന്നും ഒരുപാട് വില കൊടുത്തു വാങ്ങേണ്ട ആവശ്യമില്ല. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി ഒരു പാത്രം എടുത്ത് അതിലേക്ക് ആവശ്യത്തിന് വെള്ളം എടുക്കുക. ശേഷം ആ വെള്ളത്തിലേക്ക് മൂന്നോ നാലോ കർപ്പൂരം പൊടിച്ച് ചേർക്കുക. ഒരു സ്പൂൺ ഉപയോഗിച്ച് കൊണ്ട് നല്ലതുപോലെ അലിയിച്ചെടുക്കുക ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് ഇളക്കിയെടുക്കുക. അടുത്തതായി സുഗന്ധപൂരിതമാക്കുന്നതിനായി ഒരു ടീസ്പൂൺ പുൽ തൈലം ചേർത്തു കൊടുക്കുക.
ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. അടുത്തതായി ഒരു സ്പ്രേ കുപ്പിയെടുത്ത് അതിലേക്ക് ഇത് ഒഴിച്ച് വയ്ക്കുക. ഇതുപോലെ ഒന്നോ രണ്ടോ സ്പ്രേ കുപ്പി ഉണ്ടെങ്കിൽ അത്രയും നല്ലതാണ് ഒരെണ്ണം ബാത്റൂമിൽ വയ്ക്കുകയാണെങ്കിൽ ബാത്റൂമിലെ ഒരു ഉപയോഗം കഴിഞ്ഞാൽ ട്രൈ ചെയ്യുകയാണെങ്കിൽ ബാത്റൂം നല്ല സുഗന്ധത്തോടെ ഇരിക്കും.
അതുപോലെ തന്നെ റൂമുകളിൽ എല്ലാം തന്നെ സ്പ്രേ ചെയ്തുകൊടുക്കുകയാണെങ്കിൽ വീട് നല്ല സുഗന്ധത്തോടെ എപ്പോഴും നിലനിൽക്കുക തന്നെ ചെയ്യും. വീട്ടിൽ ദുർഗന്ധമുള്ള സ്ഥലങ്ങളിൽ എല്ലാം തന്നെ ഇത് സ്പ്രേ ചെയ്തു കൊടുക്കുക. ഇത്രയും നിസ്സാരമായ ചെലവുകൊണ്ട് ഒരു ഹോം സ്പ്രേ തയ്യാറാക്കാൻ സാധിക്കുകയാണെങ്കിൽ നിങ്ങൾ എന്തിന് ഒരുപാട് വിലകൊടുത്ത് കടകളിൽ നിന്നും ഹോം സ്പ്രേ വാങ്ങണം. എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. Video credit : Resmees curry world