രാവിലെ ബ്രേക്ക് ഫാസ്റ്റിന് ഇഡലിയും സാമ്പാറും കഴിക്കാൻ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടോ. മിക്കവാറും വീടുകളിൽ രാവിലെ ഉണ്ടാകുന്ന ബ്രേക്ക് ഫാസ്റ്റുകളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഇഡലി. ഇഡലി രുചികരമാകണമെങ്കിൽ അതിന്റെ മാവ് കൃത്യമായി തന്നെ തയ്യാറാക്കേണ്ടതാണ്. വീട്ടിൽ നമ്മൾ ഉണ്ടാക്കുന്ന ഇഡ്ഡലിയും ഹോട്ടലുകളിൽ ഉണ്ടാക്കുന്ന ഇഡ്ഡലിയും നമ്മൾക്കറിയാം വളരെയധികം വ്യത്യാസപ്പെട്ടതാണ്. എന്നാൽ ഇനി അത്തരം വ്യത്യാസങ്ങൾ ഇല്ലാതെ ഹോട്ടലിൽ ഉണ്ടാക്കുന്ന അതേ ഇഡലി തന്നെ വീട്ടിൽ ഉണ്ടാക്കിയെടുക്കാം.
അവിടെയെല്ലാം ഇഡലി അയക്കുമ്പോൾ തന്നെ മാവ് പൊന്തി വരുന്നത് ആയിരിക്കും. ആ രീതിയിൽ ഇനി വീട്ടിൽ തയ്യാറാക്കിയാലോ. അതിനായി എന്ത് ചെയ്യണം എന്ന് നോക്കാം. ആദ്യം തന്നെ ഒരു പാത്രത്തിൽ മൂന്നര ഗ്ലാസ് പച്ചരി ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. മറ്റൊരു പാത്രത്തിൽ അരക്കപ്പ് ഉഴുന്നെടുത്ത് കുതിർക്കാൻ വയ്ക്കുക. നാലുമണിക്കൂർ നേരത്തേക്ക് കുതിർക്കാൻ വയ്ക്കുക. അതിനുശേഷം ഇത് അരച്ചെടുക്കുന്നത് ഗ്രൈൻഡറിൽ വച്ചാണ്.
സാധാരണ മിക്സിയിൽ വച്ച് അരയ്ക്കുമ്പോൾ പെട്ടെന്ന് തന്നെ പൊന്തി വരില്ല പൊന്തി വരാനായി നാം കുറച്ച് സമയം മാറ്റിവയ്ക്കേണ്ടതായി വരും. എന്നാൽ ഗ്രൈൻഡറിൽ വച്ച് അരയ്ക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ മാവ് പൊന്തിവരും. ആദ്യം ഉഴുന്ന് അരച്ചെടുക്കുക. ശേഷമൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അതിനുശേഷം അരി അരയ്ക്കുക. ഉഴുന്ന് അരയ്ക്കുമ്പോൾ തന്നെ നന്നായി പൊന്തിവരുന്നത് കാണാം അഞ്ചു മിനിറ്റ് എങ്കിലും നിർത്താതെ അരക്കേണ്ടതാണ്.
ഒരുപാട് വെള്ളം ചേർക്കാതെ ചെറിയ കട്ടിയിൽ തന്നെ മാവ് തയ്യാറാക്കുക. ഒരു പാത്രത്തിലേക്ക് പകർത്തിവെച്ച് മാവ് പകർത്തിവെച്ച് നല്ലതുപോലെ ഇളക്കി കൊടുക്കുക. ഈ മാവ് ഇപ്പോൾ തന്നെ പൊന്തി വന്നിരിക്കുന്നത് കാണാമെങ്കിലും മൂന്നുമണിക്കൂർ നേരത്തേക്ക് അടച്ചു മാറ്റിവയ്ക്കുക. അതിനുള്ളിൽ തന്നെ മാവ് നല്ലതുപോലെ പൊന്തി സോഫ്റ്റ് ആയി കിട്ടും. സാധാരണ എങ്ങനെയാണ് ഇഡലി തയ്യാറാക്കുന്നത് ആ രീതിയിൽ മാവോഴിച്ചു തയ്യാറാക്കുക. ഇഡലി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ. Video credit : Grandmother tips