Making Of Tomato Dates Jam : തക്കാളിയും ഈന്തപ്പഴവും ഉപയോഗിച്ചുകൊണ്ടുള്ള ഈ വെറൈറ്റി വിഭവം നമ്മൾ ഇതുവരെ ട്രൈ ചെയ്തു നോക്കിയിട്ടുണ്ടാവില്ല എന്നാൽ ഇന്ന് തന്നെ എല്ലാവരും ട്രൈ ചെയ്തു നോക്കൂ ഇങ്ങനെ ഒരു വിഭവങ്ങൾ ആദ്യമായിട്ടായിരിക്കും കഴിക്കുന്നത്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി നമുക്ക് നാല് തക്കാളി എടുത്ത് മീഡിയം വലുപ്പത്തിൽ അറിയുക .
ശേഷം ഒരു പാനിലേക്ക് ഇട്ടുകൊടുക്കുക ശേഷം അതിലേക്ക് ഒരു കപ്പ് പഞ്ചസാര ചേർത്ത് കൊടുത്ത് അടച്ചുവെച്ച് വേവിക്കുക തക്കാളി നല്ലതുപോലെ ഉടഞ്ഞു വരേണ്ടതാണ് അതുവരെ നല്ലതുപോലെ വേവിക്കുക നന്നായി ഉടഞ്ഞു വന്നതിനുശേഷം അതിലേക്ക് പത്ത് ഈന്തപ്പഴംചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക .
അതോടൊപ്പം തന്നെ കാൽ കപ്പ് ഉണക്കമുന്തിരിയും കാൽ കപ്പ് അണ്ടിപ്പരിപ്പും ചേർത്തു കൊടുക്കുക ശേഷം ഇവ വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. വേണമെങ്കിൽ അടച്ചുവെച്ച് വേവിക്കാവുന്നതാണ് ഈത്തപ്പഴം നല്ലതുപോലെ വെന്തുവരണം.
ശേഷം എല്ലാം നല്ലതുപോലെ വെന്തു വന്നു കഴിയുമ്പോൾ ഒന്നര ടീസ്പൂൺ നാരങ്ങാനീരും ഒരു നുള്ള് ഏലക്കാ പൊടിയും ചേർത്ത് വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. എല്ലാം പാകമായതിനു ശേഷം ഇറക്കി വയ്ക്കാവുന്നതാണ് ഇത്രയും രുചികരമായ ഒരു ജാം നിങ്ങൾ കഴിച്ചിട്ടുണ്ടാകില്ല. എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Lillys natural tips