എല്ലാവർക്കും തന്നെ കഴിക്കാൻ വളരെയധികം ഇഷ്ടമുള്ള ഒന്നാണ് കപ്പ. കപ്പ ഉപ്പേരി വച്ചു വറുത്തും എല്ലാം പല രീതിയിലാണ് കപ്പ് കൊണ്ടുള്ള വിഭവങ്ങൾ നാം തയ്യാറാക്കാൻ ഉള്ളത്. എന്നാൽ കപ്പ പൊളിക്കുന്ന സമയത്ത് അതിന്റെ തോല് നമ്മളെല്ലാവരും കളയും. എന്നാൽ ഇനി പോലും കളയേണ്ട ആവശ്യമില്ല അത് ഉപയോഗിച്ച് നിരവധി ഉപയോഗങ്ങൾ നോക്കാം.
അതിനായി ആദ്യം തന്നെ ഏതെങ്കിലും ഒരു പാത്രം എടുത്ത് അതിലേക്ക് കപ്പയുടെ തോലെല്ലാം തന്നെ ഇട്ടു കൊടുക്കുക. ശേഷം രാവിലെ ചായ ഉണ്ടാക്കി ബാക്കി വരുന്ന ചായപ്പൊടി അതിലേക്ക് ഇട്ടു കൊടുക്കുക. ശേഷം രാവിലെ കളയാൻ വച്ചിരിക്കുന്ന കഞ്ഞിവെള്ളം കൂടി അതിലേക്ക് ഒഴിച്ച് കൊടുക്കുക. മാത്രമല്ല വീട്ടിൽ ബാക്കി വരുന്ന ചോറ് അല്ലെങ്കിൽ പച്ചക്കറികളുടെ വേസ്റ്റോ എല്ലാം തന്നെ ഇതിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ് അതിനുശേഷം പാത്രം അടച്ചു വയ്ക്കുക.
അതിനുശേഷം ഒരാഴ്ച കഴിഞ്ഞ് പുറത്തേക്ക് എടുത്ത് തുറന്നു നോക്കുക. അതിന്റെ നിറമെല്ലാം മാറി നല്ല ഉഗ്രൻ ഒരു ജൈവവളം ഉണ്ടാക്കിയെടുക്കാം. വീട്ടിൽ അടുക്കളത്തോട്ടം ഉള്ള വീട്ടമ്മമാർ ഉണ്ടെങ്കിൽ ആ ചെടികളുടെ ചുവട്ടിൽ എല്ലാം തന്നെ ഈ വെള്ളം കുറച്ച് ഒഴിച്ചുകൊടുത്താൽ മതി ചെടികൾ വളരെ നന്നായി തന്നെ തഴച്ചു വളരുന്നതായിരിക്കും.
മാത്രമല്ല വീട്ടിൽ പൂക്കൾ ഉള്ള ചെടികൾ ഉണ്ടെങ്കിൽ അവയുടെ ചുവട്ടിലും ഇട്ടുകൊടുക്കുകയാണെങ്കിൽ നല്ലതുപോലെ പൂക്കൾ ഉണ്ടായി വളരെ മനോഹരമായി നിലനിൽക്കും. ഒട്ടുംതന്നെ ചെലവില്ലാതെ വളരെ ഉപയോഗപ്രദമായ ഒരു ജൈവവളം എല്ലാവരും ഇതുപോലെ തയ്യാറാക്കി നോക്കൂ. ആരുംതന്നെ ബാക്കിവരുന്ന ഇതുപോലെയുള്ള പച്ചക്കറി വേസ്റ്റുകൾ കളയാതെ വളരെ ഉപകാരപ്രദമായ ജൈവവേസ്റ്റ് തയ്യാറാക്കി ഉപയോഗിക്കു. Credit : Grandmother tips