മാവ് കുഴക്കേണ്ട സേവനാഴിയും വേണ്ട. ഇടിയപ്പം ഉണ്ടാക്കാൻ ഒരു കുപ്പി മാത്രം മതി. മാവൊഴിച്ച് ഇടിയപ്പം ഉണ്ടാക്കുന്ന പുതിയ ടിപ്പ് ഇതാ.

ഇടിയപ്പം ഉണ്ടാക്കാൻ ഇനി ആരും തന്നെ മാവ് കുഴച്ച് കഷ്ടപ്പെടേണ്ട ആവശ്യമില്ല അതുപോലെ തന്നെ സേവനാഴിയിൽ പിഴിഞ്ഞ് കൈ വേദന എടുക്കേണ്ട കാര്യവുമില്ല. ഇതൊന്നുമില്ലാതെ തന്നെ എളുപ്പത്തിൽ ഇടിയപ്പം ഉണ്ടാക്കുന്ന ഒരു പുതിയ മാർഗ്ഗം ഇതാ. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് അരിപ്പൊടി എടുക്കുക .

അതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ഒരുടീസ്പൂൺ എണ്ണ കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. ലൂസ് ആയി തന്നെ മാവ് തയ്യാറാക്കുക. അതിനുശേഷം ആദ്യം ഒരു പ്ലാസ്റ്റിക് കവർ എടുത്ത് അതിന്റെ കോർണർ ഭാഗം ഒരു കുപ്പിക്ക് ഉള്ളിലേക്ക് ഇറക്കി വയ്ക്കുക. ശേഷം അതിലേക്ക് മാവ് ഒഴിച്ച് കെട്ടിവെക്കുക.

അടുത്തതായി ഒരു പാൻ ചൂടാക്കി അതിലെ കുറച്ച് എണ്ണ തടവി കൊടുക്കുക ശേഷം കോർണർ ഭാഗത്ത് ചെറുതായി കട്ട് ചെയ്തതിനുശേഷം പാനിലേക്ക് ഒഴിച്ച് കൊടുക്കുക. നന്നായി വെന്തുകഴിയുമ്പോൾ എടുത്തു മാറ്റുക. അടുത്ത മാർഗ്ഗം ഒരു കുപ്പിയെടുത്ത് അതിന്റെ മൂടിയിൽ ചെറിയൊരു ഹോൾ ഇട്ടു കൊടുക്കുക.

കുപ്പിക്കകത്തേക്ക് മാവ് ഒഴിച്ച് ചൂടായ പാനിലേക്ക് കുപ്പി മൂടിയ ശേഷം അതിലൂടെ മാവ് ഒഴിക്കുക. വളരെ എളുപ്പത്തിൽ തന്നെ ഇടിയപ്പം തയ്യാറാക്കി എടുക്കാം. നമ്മൾ ഉണ്ടാക്കുന്ന ഇടിയപ്പത്തിൽ നിന്നും ഇത് വ്യത്യസ്തമായ ഒന്നായിരിക്കും. ഒരു പ്രാവശ്യമെങ്കിലും ഇതുപോലെ തയ്യാറാക്കി നോക്കൂ. രാവിലെ ഇടിയപ്പം ഉണ്ടാക്കാൻ ഇനി ഒരുപാട് സമയം എടുക്കേണ്ടതായി വരില്ല. Credit : Prarthana’s world

Leave a Reply

Your email address will not be published. Required fields are marked *