മധുരം നമ്മൾ ഇവിടെ കൊണ്ടുവന്ന് വെച്ചാലും എത്ര ദൂരത്ത് നിന്നും അതിന്റെ അടുത്തേക്ക് ഉറുമ്പുകൾ എത്താം. എവിടെനിന്നാണ് ഉറുമ്പുകൾ വന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കില്ല. പക്ഷേ മധുരമുള്ള സ്ഥലങ്ങളിലെല്ലാം അത് വരുകയും ചെയ്യും. ഇത്തരത്തിൽ അടുക്കളയിൽ നമ്മൾ സൂക്ഷിക്കുന്ന പഞ്ചസാരപാത്രത്തിൽ കടന്നുവരുന്ന നിത്യം അതിഥിയാണ് ഉറുമ്പുകൾ.
പാത്രം എത്രത്തോളം മുറുക്കി അടച്ചാൽ പോലും വീണ്ടും വീണ്ടും അവ കയറിക്കൊണ്ടിരിക്കും. എന്നാൽ ഇനി അത്തരത്തിൽ ഒരു പ്രശ്നം വേണ്ട അതിനായി നമുക്ക് ഒരു കാര്യം ചെയ്താൽ മാത്രം മതി. പഞ്ചസാര ഇട്ടു വയ്ക്കുന്ന പാത്രത്തിലേക്ക് വായനയില ഇട്ടുകൊടുക്കുക. ഇങ്ങനെ ചെയ്താൽ പഞ്ചസാര പാത്രത്തിൽ ഉറുമ്പ് വരുന്നത് തടയാൻ സാധിക്കും.
അതുപോലെ മറ്റൊരു മാർഗ്ഗമാണ് ഒന്നോ രണ്ടോ ഗ്രാമ്പൂ നൂലിൽ കെട്ടി കോർത്ത് പഞ്ചസാരപാത്രത്തിലേക്ക് ഇട്ടുകൊടുക്കുക. പക്ഷേ ഇങ്ങനെ ചെയ്താൽ സംഭവിക്കുന്നത് പഞ്ചസാരയിൽ എല്ലാം തന്നെ ഗ്രാമ്പുവിന്റെ മണം ഉണ്ടാകും എന്നത് മാത്രമാണ്. മറ്റൊരു മാർഗം എന്ന് പറയുന്നത് നാരങ്ങയുടെ പിഴിഞ്ഞെടുത്ത ഭാഗം അതിൽനിന്ന് നീരെല്ലാം പോയതിനുശേഷം പഞ്ചസാര പാത്രത്തിലേക്ക് ഇട്ടുവയ്ക്കുക.
നാരങ്ങാ നല്ലതുപോലെ പിഴിഞ്ഞതിനുശേഷം മാത്രം ഇട്ടു വയ്ക്കുക ഇല്ലെങ്കിൽ പഞ്ചസാര വെള്ളം ആയി പോകും. വയനയില ആയിരിക്കും കൂടുതൽ പ്രയോജനകരമായി ഇരിക്കുന്നത്. എല്ലാവരും തന്നെ ഇതിൽ ഏതെങ്കിലും ഒരു മാർഗ്ഗം ചെയ്തു നോക്കൂ ഇനി പഞ്ചസാര പാത്രത്തിൽ ഉറുമ്പ് കയറില്ല. Video credit : Grandmother tips