തേങ്ങ ചിരകിയെടുക്കാൻ ഇനി ചിരവയുടെ ആവശ്യമില്ല വളരെ എളുപ്പത്തിൽ ഇഡലി പാത്രം ഉണ്ടെങ്കിൽ ചിരകിയെടുക്കാവുന്നതേയുള്ളൂ. ചിരവകൊണ്ട് തേങ്ങ ചിരകാൻ ബുദ്ധിമുട്ടുള്ള വീട്ടമ്മമാർക്ക് ഇത് വളരെയധികം ഉപകാരപ്രദമായിരിക്കും. അതിനായി ആദ്യം ചെയ്യേണ്ടത് തേങ്ങ മുറിച്ചതിന് ശേഷം ഒരു ഇഡ്ഡലി പാത്രത്തിൽ കുറച്ച് വെള്ളം വെച്ച് അതിനുമുകളിൽ ഒരു തട്ട് വെച്ച് നാളികേരം ഇറക്കി വയ്ക്കുക. ശേഷം അടച്ച് ഒരു 10 മിനിറ്റ് ആവിയിൽ നന്നായി വേവിച്ചെടുക്കുക.
അതിനുശേഷം പുറത്തേക്ക് എടുത്ത് ചെറുതായി ചൂടാറി വരുമ്പോൾ കത്തി ഉപയോഗിച്ച് നാളികേരം അതിൽ നിന്ന് അടർത്തിയെടുക്കുക വളരെ എളുപ്പത്തിൽ തന്നെ അടർന്നു വരുന്നതാണ് അതിനുശേഷം ഒരു കത്തി ഉപയോഗിച്ച് കൊണ്ട് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക ശേഷം ഒരു മിക്സിയുടെ ജാറിൽ ഇട്ട് കറക്കിയെടുക്കൂ. വളരെ എളുപ്പത്തിൽ തന്നെ ഒരു നാളികേരം മുഴുവനായി ചിരകിയെടുക്കാവുന്നതേയുള്ളൂ. മറ്റൊരു മാർഗം എന്ന് പറയുന്നത് ഗ്രേറ്റർ ഉപയോഗിച്ച് ഗ്രേറ്റ് ചെയ്ത് എടുക്കാവുന്നതുമാണ്.
മറ്റൊരു ടിപ്പ് ചെയ്തു നോക്കാം. മിക്സിയുടെ ജാറിന്റെ ഉൾവശവും അതുപോലെ മിക്സിയുടെ ജാറ് ഫിറ്റ് ചെയ്യുന്ന ഭാഗത്ത് ഉൾവശവും പെട്ടെന്ന് അഴുക്ക് പിടിക്കാറുണ്ട് ആ ഭാഗത്ത് സാധാരണ ബ്രഷ് ഉപയോഗിച്ച് നോക്കിയാൽ പെട്ടെന്ന് ആകാൻ ബുദ്ധിമുട്ടാണ് അതുകൊണ്ട് ബ്രഷ് എടുത്ത് അതിന്റെ തല ഭാഗം ചെറുതായി ചൂടാക്കുക അതിനുശേഷം ഒന്ന് വളച്ചു കൊടുക്കൂ.
ഇപ്പോൾ ഈ ബ്രഷ് വളരെ ഈസിയായി തന്നെ മിക്സിയുടെ ജാറിന്റെ ഉൾവശത്തേക്ക് പോകും. അതുകൊണ്ട് ഇനി എല്ലാവർക്കും വളരെ എളുപ്പത്തിൽ മിക്സിയുടെ ജാറ് വൃത്തിയാക്കി എടുക്കാം. അതുപോലെ ചപ്പാത്തി ഉണ്ടാക്കുന്ന സമയത്ത് നല്ലതുപോലെ പൊന്തി വരുന്നതിന് ചെറിയൊരു കാര്യം ചെയ്താൽ മതി ആദ്യം ചപ്പാത്തിയിട്ട് ഒരു ഭാഗത്ത് ചെറിയ കുമിളകൾ വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക ആ ഭാഗത്ത് കുറച്ച് എണ്ണയോ നെയ്യോ തേച്ചു കൊടുക്കുക വളരെ പെട്ടെന്ന് തന്നെ പൊന്തി വരുന്നതായിരിക്കും. ഇന്ന് തന്നെ ഈ ടിപ്പുകൾ ഒന്ന് പരീക്ഷിച്ചു നോക്കൂ. Credit : Vichus vlogs