Coconut Shell Easy Kitchen Tip: വീട്ടമ്മമാർക്ക് എല്ലാം വളരെയധികം ഉപകാരപ്പെടുന്ന രീതിയിൽ അടുക്കളയിൽ ചെയ്തു നോക്കാൻ സാധിക്കുന്ന കിടിലൻ ടിപ്പുകൾ പരിചയപ്പെടാം. ആദ്യത്തെ ടിപ്പ് ദോശമാവ് തയ്യാറാക്കി അതിന്റെ പുളി കൂടി പോയാൽ അത് കൃത്യമാക്കുന്നതിനും അതുപോലെ ദോശമാവ് കുറഞ്ഞുപോയാൽ അതിന്റെ അളവ് കൂട്ടുന്നതിനും ഒരു കിടിലൻ ടിപ്പ് പരിചയപ്പെടാം. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് എത്ര മാവു വേണമോ അതിനനുസരിച്ച് ഒന്നോ രണ്ടോ ടീസ്പൂൺ തേങ്ങ ചിരകിയത് കൊടുക്കുക .അതിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക.
അരച്ചെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഒട്ടും തന്നെ തരികൾ ഉണ്ടാകാൻ പാടില്ല അതിനുശേഷം ദോശമാവിലേക്ക് ഒഴിച്ചു കൊടുക്കുക. ശേഷം ഇളക്കി യോജിപ്പിച്ച് സാധാരണ രീതിയിൽ തന്നെ ദോശ ഉണ്ടാക്കിയെടുക്കാവുന്നതാണ്. വളരെയധികം സോഫ്റ്റ് ആയതും മൊരിഞ്ഞതും ആയ ദോശ എല്ലാവർക്കും കഴിക്കാം. അടുത്തതായി എങ്ങനെ നല്ല പെർഫെക്റ്റ് ആയി പാൽ ചായ ഉണ്ടാക്കാം എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ ചായയ്ക്ക് ആവശ്യമായ പാല് തിളപ്പിക്കാൻ വയ്ക്കുക.
മറ്റൊരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം എടുത്ത് നല്ലതുപോലെ തിളപ്പിച്ചെടുക്കുക വെള്ളം നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് അനുസരിച്ച് ചായപ്പൊടി ഇട്ടു കൊടുക്കുക. ചായപ്പൊടി തിളച്ചതിനു ശേഷം ചൂടാക്കി വെച്ചിരിക്കുന്ന പാല് അതിലേക്ക് ചേർത്ത് കൊടുക്കുക ശേഷം ഒരു മിനിറ്റ് തിളപ്പിക്കുക. അതിനുശേഷം ഓഫ് ചെയ്ത് ആവശ്യത്തിന് പഞ്ചസാര ചേർത്ത് യോജിപ്പിച്ചെടുക്കുക. രുചികരമായ ചായ ഈ രീതിയിൽ തയ്യാറാക്കുക.
പാലും ചായപ്പൊടിയും ഇട്ട് ഒരേസമയം ഇട്ട് തിളപ്പിക്കുമ്പോൾ ചായയുടെ യഥാർത്ഥ രുചി പോകും. അടുത്ത ഒരു ടിപ്പ് ചിലപ്പോൾ എങ്കിലും ഉപ്പ് പഞ്ചസാര ഇവയെല്ലാം ഇട്ടുവയ്ക്കുന്ന പാത്രത്തിൽ വെള്ളം കടന്ന് അലിഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. പ്ലാസ്റ്റിക് പാത്രങ്ങളിലാണ് ഇവ ഇട്ടുവയ്ക്കുന്നത് എങ്കിൽ അതിനോടൊപ്പം ഒരു ചെറിയ കഷണം വൃത്തിയാക്കിയ ചിരട്ട കൂടി ഇട്ടുകൊടുക്കുകയാണെങ്കിൽ ഒട്ടുംതന്നെ വെള്ളമില്ലാതെ സൂക്ഷിച്ചു വയ്ക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.