മീൻ പൊരിക്കുമ്പോൾ പാനിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ ഇതുപോലെ ചെയ്താൽ മതി. ഇനി ഉടയാതെ മീൻ വറുത്തെടുക്കാം.

മീൻ വറുത്തു കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരാണുള്ളത്. മീൻ കറി വെച്ച് കഴിക്കുന്നതിനേക്കാൾ പൊരിച്ചു കഴിക്കുന്നതിനോട് ആയിരിക്കും കൂടുതൽ താല്പര്യം. എന്നാൽ മീൻ വറക്കുമ്പോൾ പലപ്പോഴും അത് പാനിൽ ഒട്ടിപ്പിടിക്കുകയോ അല്ലെങ്കിൽ മീനുകൾ തമ്മിൽ ഒട്ടിപ്പിടിക്കുകയോ ചെയ്യാം. അപ്പോൾ ശരിയായ രീതിയിൽ മീൻ വറുത്തെടുക്കുവാൻ കഴിയാതെ പോകുന്നു.

എന്നാൽ ഇനി അത്തരം പ്രശ്നങ്ങൾക്ക് ഉടനെ തന്നെ പരിഹാരം ഉണ്ടാക്കാം. അതിനായി ആദ്യം തന്നെ മീൻ വറക്കുന്നതിനുള്ള പാൻ എടുത്ത് അതിലേക്ക് ചൂടാക്കുന്നതിനു മുൻപ് തന്നെ മീനുകളെല്ലാം തന്നെ നിർത്തി വയ്ക്കുക. ശേഷം അതിനുമുകളിൽ കുറച്ചു കറിവേപ്പിലയും ഇട്ട് എണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം അടുപ്പിൽ വച്ച് ചൂടാക്കുക ഇങ്ങനെ ചെയ്യുകയാണെങ്കിൽ എന്നാ ചൂടായതിനു ശേഷം മീൻ ഇടുമ്പോൾ ഉണ്ടാകുന്ന എണ്ണ തെറിക്കുന്നത് ഒഴിവാക്കാം.

അതുപോലെ തന്നെ മീൻ മസാല തയ്യാറാക്കുന്ന സമയത്ത് കുറച്ച് അരിപ്പൊടി കൂടി ചേർത്തു കൊടുക്കുകയാണെങ്കിൽ മീൻ വളരെ ക്രിസ്പിയായി കഴിക്കാം. കൂടാതെ മീൻ ഫ്രൈ ചെയ്യുമ്പോൾ പാനിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ ആദ്യം കറിവേപ്പില നിരത്തി വയ്ക്കുക അതിനുമുകളിലായി വറക്കേണ്ട മീൻ വച്ചു കൊടുക്കുക.

അതിനുശേഷം വളരെ എളുപ്പത്തിൽ തന്നെ തിരിച്ചിടാനും മറച്ചിടാനും സാധിക്കും ഒട്ടും തന്നെ പാനിൽ ഒട്ടിപ്പിടിക്കില്ല. അടുക്കളയിൽ ചെയ്യാൻ പറ്റുന്ന മറ്റൊരു ടിപ്പ് ഗ്യാസ് അടുപ്പിന്റെ ചുറ്റും കാണുന്ന അഴുക്കുകൾ ഇല്ലാതാക്കാൻ ബാക്കിവരുന്ന ഓറഞ്ച് തൊലിയും കുറച്ചു ഡിഷ് വാഷും ഉപയോഗിച്ച് ചുറ്റും ഉരച്ചു വൃത്തിയാക്കി കൊടുക്കുക. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണുക. Credit : Resmees curry world

Leave a Reply

Your email address will not be published. Required fields are marked *