കുക്കറിന്റെ വാഷർ മാറ്റാതെ എളുപ്പത്തിൽ കുക്കറിന്റെ ലീക്ക് ഇല്ലാതാക്കാം. ഈ മാർഗ്ഗം ഒന്ന് ട്രൈ ചെയ്തു നോക്കൂ.

ഇന്നത്തെ കാലത്ത് എല്ലാ വീടുകളിലും വീട്ടമ്മമാർ കുക്കർ ഉപയോഗിക്കുന്നുണ്ടാകും. പാചകത്തിന്റെ ജോലിഭാരം എളുപ്പത്തിൽ തീർക്കുന്നതിന് വീട്ടമ്മമാരെയും ഏറെ സഹായിക്കുന്ന ഒന്നാണ് കുക്കർ. ഇന്നത്തെ കാലത്ത് കുക്കറിൽ ഭക്ഷണം ഉണ്ടാക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല എന്നാൽ അവർക്ക് എല്ലാവർക്കും തന്നെ ഒരു പ്രാവശ്യമെങ്കിലും കുക്കർ ലീക്ക് വരുന്ന സാഹചര്യമുണ്ടായിട്ടുണ്ടാകും.

കുക്കറിനകത്ത് വേവിക്കാൻ വെച്ചിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ വിസിൽ വരുന്ന സമയത്ത് ലീക്ക് വന്ന് അവയെല്ലാം പുറത്തേക്ക് പോയി മുഴുവൻ വൃത്തികേട് ആകുന്നു. അത്തരം സാഹചര്യങ്ങൾ നേരിടുന്നവർക്ക് വേണ്ടി വാഷർ മാറ്റാതെ തന്നെ കുക്കറിലേക്ക് പരിഹരിക്കാനുള്ള ഒരു മാർഗ്ഗമായാണ് പറയാൻ പോകുന്നത്.

അതിനായി ആദ്യം തന്നെ കുക്കർ ഉപയോഗിക്കുന്നതിന് മുൻപായി അതിന്റെ വാഷർ ഊരിയെടുത്ത് കുറച്ച് സമയം ഫ്രീസറിൽ വയ്ക്കുക. വെച്ചതിനുശേഷം ഒരു 10 മിനിറ്റ് കഴിഞ്ഞ് ആ കുക്കറിന്റെ വാഷർ തിരികെ ഇടുക ശേഷം കുക്കർ അടച്ച് പാചകം ചെയ്യാൻ വയ്ക്കുക. അതിനുശേഷം വിസിൽ വരുന്ന സമയത്ത് ഒന്നും തന്നെ പുറത്തേക്ക് ലീക്കാകാതെ ഇരിക്കും.

എല്ലാവരും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ. തീർച്ചയായും നിങ്ങൾക്ക് നല്ല മാറ്റം കാണാൻ സാധിക്കും. അടുക്കളയിലെ ഇത്തരം പ്രശ്നങ്ങൾ ഈ ചെറിയ ടിപ്പുകൾ കൊണ്ട് വളരെ എളുപ്പത്തിൽ മാറ്റാവുന്നതേയുള്ളൂ. എല്ലാ വീട്ടമ്മമാരും ട്രൈ ചെയ്തു നോക്കുമല്ലോ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.credit : Grandmother tips

Leave a Reply

Your email address will not be published. Required fields are marked *