അടുക്കളയിൽ എല്ലാവരും തന്നെ പെരുമാറുന്നവരാണ് എന്നാൽ അടുക്കളയിൽ ജോലി ചെയ്യുമ്പോൾ അതിനുവേണ്ടി നമ്മൾ ചെറിയ ടിപ്പുകൾ ചേർത്തുകൊണ്ട് ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അടുക്കള ജോലികളെല്ലാം ചെയ്തു തീർക്കാം അത് പാചകം ആയാലും മറ്റു ജോലികൾ ആയാലും ചെറിയ ചെറിയ ടിപ്പുകളിലൂടെ വീട്ടമ്മമാർക്ക് എളുപ്പത്തിൽ വീട്ടുജോലികൾ ചെയ്തു തീർക്കാം. ഇതുവരെ ചെയ്തു നോക്കാത്തവർ ഉണ്ടെങ്കിൽ ഈ പറയുന്ന ടിപ്പ് ഒന്ന് ചെയ്തു നോക്കൂ. ഇത് നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും,
സാധാരണ എല്ലാവരും പാല് തിളപ്പിക്കാൻ വയ്ക്കുമ്പോൾ അത് പതഞ്ഞു പുറത്തേക്ക് പോകാറുണ്ട് അങ്ങനെ സംഭവിക്കുന്ന സമയത്ത് പാത്രം വൃത്തികേടായി പോകും മാത്രമല്ല അടുപ്പിന്റെ ചുറ്റുമായി പാൽ തിളച്ചു പോവുകയും അവിടെയെല്ലാം ഉണങ്ങി അത് വൃത്തികേട് ആവുകയും ചെയ്യും അത്തരത്തിലുള്ള സാഹചര്യങ്ങൾ ഒഴിവാക്കണമെങ്കിൽ അതിനു വേണ്ടുന്ന ഒരു ടിപ്പ് ചെയ്തു നോക്കാം.
ഇനി പാലിൽ തിളപ്പിക്കാൻ വയ്ക്കുന്ന സമയത്ത് പാത്രത്തിന്റെ മുകളിലായി ഒരു തവിയോ അല്ലെങ്കിൽ ചപ്പാത്തി കോല വയ്ക്കുക. അതിനുശേഷം സാധാരണ പോലെ പാല് തിളപ്പിക്കുക പാൽ തിളച്ചു വന്നാലും ഒരു തുള്ളി പോലും പുറത്തേക്ക് പോകില്ല. പാത്രവും നാശമാകില്ല അടപ്പും വൃത്തികേടാകില്ല അപ്പോൾ എല്ലാവരും ഇതൊന്നു ചെയ്തു നോക്കുമല്ലോ.
അതുപോലെ തന്നെ വീട്ടിൽ മരത്തിന്റെ തവികൾ ഉപയോഗിക്കുന്ന വീട്ടമ്മമാരാണ് നിങ്ങൾ കുറച്ചുനാൾ ഉപയോഗിച്ചു കഴിഞ്ഞാൽ അതിന്റെ തിളക്കം എല്ലാം തന്നെ നഷ്ടപ്പെട്ടു പോകും എന്നാൽ ഇനി അദ്ദേഹത്തിന് പുതുമ നഷ്ടപ്പെടാതിരിക്കണമെങ്കിലും ഉപയോഗിച്ച് കഴിഞ്ഞതിനുശേഷം നന്നായി കഴുകി വൃത്തിയാക്കി അതിനു കുറച്ചു വെളിച്ചെണ്ണ തേച്ചു വയ്ക്കുകയാണെങ്കിൽ പുതുമയോടെ നിലനിൽക്കുന്നതായിരിക്കും. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണുക. Credit : E&E Kitchen