നമ്മൾ മലയാളികളെ സംബന്ധിച്ചിടത്തോളം മൺപാത്രങ്ങളിൽ ഭക്ഷണമുണ്ടാക്കുന്നവരാണ് അധികം ആളുകളും. കാരണം മൺചട്ടിയിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾക്ക് ഒരു തനിമ ഉണ്ടായിരിക്കും അതുപോലെ പഴമയുടെ ഒരു രുചിയും ഉണ്ടായിരിക്കും. എന്നാൽ ഈ മൺചട്ടികൾ നമ്മൾ ആദ്യമായി വാങ്ങി ഉപയോഗിക്കുന്ന സമയത്ത് വാങ്ങിയ ഉടനെ തന്നെ അതിൽ കറികൾ വയ്ക്കാൻ പാടുള്ളതല്ല മൺചട്ടി നല്ലതുപോലെ മയക്കി എടുത്തതിനുശേഷം വേണം അത്തരത്തിൽ ഉപയോഗിക്കുവാൻ .
എന്തുകൊണ്ടെന്നാൽ ഇല്ലെങ്കിൽ ഉണ്ടാകുന്ന ഭക്ഷണത്തിൽ മണ്ണിന്റെ ചുവ വരുന്നതായിരിക്കും. അതിനാണ് അത്തരത്തിൽ മൈക്കിയെടുക്കണം എന്ന് പറയുന്നത് എന്നാൽ ഇതിനെ അടുപ്പ് കത്തിക്കേണ്ട ആവശ്യമൊന്നുമില്ല അല്ലാതെ തന്നെ നമുക്ക് മയക്കിയെടുക്കാൻ സാധിക്കും. അതിനായി ചെയ്യേണ്ടത് എന്താണെന്ന് വെച്ചാൽ മൺചട്ടി എടുക്കുക .
ശേഷം അതിലേക്ക് നന്നായി ചൂടുള്ള കഞ്ഞിവെള്ളം മൺചട്ടി മുഴുവനായും നിറയുന്ന രീതിയിൽ ഒഴിച്ചു വയ്ക്കുക ശേഷം അത് ഒരു ദിവസം മുഴുവൻ നേരത്തേക്ക് മാറ്റിവെക്കുക പിറ്റേദിവസം നോക്കുമ്പോൾ അതിൽ കുറച്ചു വെള്ളം എല്ലാം തന്നെ പോയിരിക്കുന്നത് കാണാം. അതിനുശേഷം വേണം മൺചട്ടി ചൂടാക്കുവാൻ.
ഒരു 5 മിനിറ്റ് ചൂടാക്കിയാൽ മതിയാകും ശേഷം ചൂടാറാനായി മാറ്റിവയ്ക്കുക അതുകഴിഞ്ഞ് അതിനുശേഷം മൺചട്ടിയിൽ കഞ്ഞിവെള്ളം കളഞ്ഞ് സോപ്പ് ഉപയോഗിച്ചുകൊണ്ട് നന്നായി കഴുകി വൃത്തിയാക്കി എടുക്കുക ശേഷം അതിലെ ഉള്ളിലെല്ലാം വെളിച്ചെണ്ണ തേച്ച് പിടിപ്പിക്കുക ശേഷം മാറ്റിവയ്ക്കുക. വെളിച്ചെണ്ണ എല്ലാം വറ്റി വന്നതിനുശേഷം നമുക്ക് പാത്രം ഉപയോഗിക്കാവുന്നതാണ്. Credit : Sheeba’s recipe