എണ്ണയിൽ പൊരിച്ചെടുക്കുന്ന പലഹാരങ്ങൾ കഴിക്കുവാൻ ഇഷ്ടമുള്ളവരാണ് നമ്മളെല്ലാവരും എന്നാൽ ഇതുപോലെ പൊരിക്കാൻ എടുക്കുന്ന എണ്ണ ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കാൻ പറ്റുകയുള്ളൂ. പിന്നീട് അത് ഉപയോഗിക്കുമ്പോൾ നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുകയും ഉണ്ട്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ബാക്കിവരുന്ന എണ്ണയെല്ലാം നമ്മൾ കളയുന്നു എന്നാൽ ഇനി ആരും ബാക്കിവരുന്ന ഈ എണ്ണ കളയേണ്ട ആവശ്യമില്ല.
മീൻ വറുത്തതോ അല്ലെങ്കിൽ ഇറച്ചി വറുത്തതോ ആയ എണ്ണ ഉപയോഗപ്രദമായി തന്നെ ചെയ്യാം. ആദ്യത്തെ ടിപ്പ് മൺചട്ടി വാങ്ങുമ്പോൾ അത് മൈക്ക് എടുക്കാതെ ഉപയോഗിക്കാൻ പാടില്ല അതുകൊണ്ടുതന്നെ മൺചട്ടി മയക്കി എടുക്കുന്നതിന് വേണ്ടി നമുക്ക് ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്.
അതിനായി ഈ എണ്ണ മൺചട്ടിയുടെ ഉള്ളിൽ എല്ലാം തന്നെ നന്നായി തേച്ചുപിടിപ്പിക്കുക അതിനുശേഷം അടുപ്പിൽ വച്ച് മൺചട്ടി നല്ലതുപോലെ ചൂടാക്കി എടുക്കുക ഒരു 10 മിനിറ്റ് എങ്കിലും നന്നായി തന്നെ ചൂടാക്കി എടുക്കേണ്ടതാണ്. അതിനുശേഷം പാത്രം കഴുകി പിന്നീട് ഉപയോഗിക്കാവുന്നതാണ്. അടുത്ത ഒരു ടിപ്പ് പറയുന്നത് ഒരു പാത്രത്തിലേക്ക് രണ്ട് കർപ്പൂരം പൊടിച്ച ചേർക്കുക അതുപോലെ രണ്ട് ഗ്രാമ്പൂ പൊടിച്ച് ചേർക്കുക അതിലേക്ക് ബാക്കിവരുന്ന ഈ എണ്ണ അരിച്ച് ആവശ്യത്തിന് ഒഴിക്കുക
ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം അതിലൊരു തിരിയിട്ട് കത്തിക്കുക. ഇത് നിങ്ങൾ ഉപയോഗിക്കേണ്ടത് വൈകുന്നേരങ്ങളിൽ വരുന്ന കൊതുകിനെ ഒഴിവാക്കുന്നതിനും പാറ്റകളെ പല്ലികളെ എല്ലാം വീട്ടിൽ നിന്നും ഓടിക്കുന്നതിനും വേണ്ടി നമുക്ക് ഈ എണ്ണ അവ വരുന്ന സ്ഥലങ്ങളിൽ വച്ചു കൊടുക്കാവുന്നതാണ്. ഇതുപോലെയുള്ള ഉപകാരപ്രദമായ ടിപ്പുകൾ നിങ്ങളും ചെയ്തു നോക്കൂ. Credit : Grandmother tips