എല്ലാ വീട്ടമ്മമാരും രാവിലെയും ബ്രേക്ക്ഫാസ്റ്റിനെ ദോശ ഉണ്ടാക്കുന്നവരാണ് ദോശ ഉണ്ടാക്കുന്നതിനായി നമ്മൾ സെപ്പറേറ്റ് പാനുകൾ വാങ്ങി വെച്ചിരിക്കാം. ഇതുപോലെയുള്ള പാനുകൾ കുറെ നാൾ ഉപയോഗിച്ചു കഴിയുമ്പോൾ പിന്നീട് ദോശ ഉണ്ടാക്കുന്ന സമയത്ത് ഒട്ടിപ്പിടിക്കുന്ന സാഹചര്യം പലർക്കും ഉണ്ടായിട്ടുണ്ടാകാം
ഇതുപോലെയുള്ള അവസ്ഥകളിൽ നിങ്ങൾ എന്താണ് ചെയ്യാറുള്ളത്. പല രീതിയിലുള്ള മാർഗങ്ങളും നിങ്ങൾ പരീക്ഷിച്ചു നോക്കിയിരിക്കാം എന്നാൽ വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ദോശപ്പാൻ വളരെ എളുപ്പത്തിൽ തന്നെ മിനുസപ്പെടുത്തി എടുക്കുന്നത് എങ്ങനെയാണ് എന്ന് നോക്കിയാലോ. അതിനായി ഒരു ടീസ്പൂൺ ഉപ്പ് ഇരുമ്പ് തവിയിൽ ചേർത്ത് നല്ലതുപോലെ ചൂടാക്കുക
മീഡിയം തീയിൽ വെച്ച് ഉപ്പ് എല്ലാ ഭാഗത്തേക്കും ആകുന്ന രീതിയിൽ പരത്തിക്കൊടുക്കുക ഉപ്പിന്റെ നിറമെല്ലാം മാറി വരുമ്പോൾ പകർത്തുക. അതിനുശേഷം പാനിലേക്ക് കുറച്ച് എണ്ണ തടവി കൊടുക്കുക അതിനുശേഷം സാധാരണ ദോശ ഉണ്ടാക്കുന്നതുപോലെ മാവ് ഒഴിച്ച് ഉണ്ടാക്കുക. ഇപ്പോൾ നോക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ദോശ എടുക്കാൻ സാധിക്കുന്നതായിരിക്കും.
ഇതുതന്നെ നിങ്ങൾക്ക് ഇരുമ്പ് ചീനച്ചട്ടിയിലും ഉപയോഗിക്കാവുന്നതാണ്. കുറച്ചു ഉപ്പ് ചേർത്ത് എല്ലാ ഭാഗത്തേക്കും സ്പ്രെഡ് ചെയ്ത ശേഷം നിറം മാറുമ്പോൾ കളയുക. ഇതുപോലെയുള്ള മാർഗങ്ങൾ വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : sruthis kitchen