Easy Way To Peel Koorkka: കൂർക്ക കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരെങ്കിലുമുണ്ടാകുമോ. എന്നാൽ കൂർക്കയുടെ തൊലി കളയുന്നതിന് എല്ലാവർക്കും മടിയാണ്. കാരണം കുറെ സമയം വേണ്ടിവരും തൊലി കളഞ്ഞ് വൃത്തിയാക്കി എടുക്കാൻ. എന്നാൽ ഇനി വളരെ എളുപ്പത്തിൽ തന്നെ കൂർക്കയുടെ തൊലി കളഞ്ഞെടുക്കാം. അതിനായി കത്തി ഉപയോഗിക്കുകയേ വേണ്ട.
വളരെ എളുപ്പത്തിൽ തന്നെ തൊലി കളഞ്ഞു വൃത്തിയാക്കി എടുക്കാം. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു നെറ്റ് ആവശ്യമാണ്. പച്ചക്കറികൾ എല്ലാം വാങ്ങുമ്പോൾ കിട്ടുന്ന നെറ്റ് ഉപയോഗിച്ചാലും മതി. ശേഷം അതിലേക്ക് എടുത്തു വച്ചിരിക്കുന്ന കൂർക്ക മുഴുവൻ ഇട്ടുകൊടുക്കുക. ശേഷം അത് മുറുക്കി കെട്ടുക.
അടുത്തതായി കിച്ചൻ സിങ്കിലെ വെള്ളം തുറന്നു കൂർക്ക നല്ലതുപോലെ നനച്ചെടുക്കുക. ശേഷം കൈകൊണ്ട് ചെറുതായി ഉരച്ചു കൊടുക്കുമ്പോൾ തന്നെ കാണാം അതിന്റെ തൊലി ഇളകി പോരുന്നത്. അടുത്തതായി നിലത്ത് വച്ച് ചെറുതായി അടിച്ചു കൊടുക്കുക. അതോടൊപ്പം ഇടയ്ക്കിടെ നനച്ചു കൊടുക്കുക. പൈപ്പിന്റെ ചുവട്ടിൽ ചെയ്യുകയായിരിക്കും കൂടുതൽ സൗകര്യം.
വെറും മൂന്നു മിനിറ്റ് കൊണ്ട് തന്നെ തൊലിയെല്ലാം വിട്ടു പോകുന്നിരിക്കും. അതിനുശേഷം സാധാരണ വെള്ളത്തിൽ കൂർക്ക കഴുകിയെടുക്കുക. വളരെ എളുപ്പത്തിൽ തന്നെ കൂർക്ക വൃത്തിയാക്കി എടുക്കാം. ആ കത്തി ഉപയോഗിച്ച് തോല് കളഞ്ഞ് സമയം കളയാതെ. ഇതുപോലെ ഒരു നെറ്റ് ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ എത്ര കിലോ കൂടുകയായാലും വൃത്തിയാക്കി എടുക്കാം. എല്ലാ വീട്ടമ്മമാരും കൂർക്ക വാങ്ങിക്കുമ്പോൾ ഇതുപോലെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.