എല്ലാവരുടെയും വീടുകളിൽ ചപ്പാത്തി കോല് പോലെ ഉണ്ടായിരിക്കും. ചപ്പാത്തിയുടെ കോല് ഉപയോഗിച്ചുകൊണ്ട് ദോഷമാവ് തയ്യാറാക്കി അതിൽ ഇതുപോലെ ചെയ്യുകയാണെങ്കിൽ മാവ് നല്ല രീതിയിൽ പൊന്തി വരുന്നതായിരിക്കും. ദോശമാവ് നല്ല രീതിയിൽ പൊന്തി വരുമ്പോഴായിരിക്കും ദോശ ഉണ്ടാക്കുമ്പോഴും രുചികരമായ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ എങ്ങനെയാണ് ഈ ദോശമാവ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 2 കപ്പ് പച്ചരിയും ഒരു കപ്പ് ഉഴുന്നും എടുക്കുക.
രണ്ടും നല്ല രീതിയിൽ കഴുകി വൃത്തിയാക്കി ആവശ്യത്തിന് വെള്ളമൊഴിച്ച് കുതിർക്കാനായി മാറ്റിവയ്ക്കുക നല്ലതുപോലെ കുതിർന്നു വരുമ്പോൾ അതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക കുറേശ്ശെയായി ചേർത്ത് അരയ്ക്കുക ആദ്യത്തെ പ്രാവശ്യം വരയ്ക്കുമ്പോൾ അതിലേക്ക് ഒരു കപ്പ് ചോറ് ചേർക്കുക ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
രണ്ടാമത് അരയ്ക്കുന്നതും അതുപോലെ തന്നെ അരച്ചെടുക്കുക ഒട്ടും തന്നെ തരികൾ ഉണ്ടാകാൻ പാടില്ല ശേഷം ഇത് ഒരു പാത്രത്തിലേക്ക് പകർത്തുക അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക ശേഷം ചെയ്യേണ്ടത് ചപ്പാത്തി കോല് ഉപയോഗിച്ചുകൊണ്ട് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഒരു 10 മിനിറ്റ് എങ്കിലും ചപ്പാത്തി കോൽ ഉപയോഗിച്ച് കൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കേണ്ടതാണ്.
അതിനുശേഷം അടച്ചുവയ്ക്കുക തലേദിവസം തയ്യാറാക്കി വയ്ക്കുന്നതായിരിക്കും നല്ലത് ശേഷം പിറ്റേദിവസം തുറന്നു നോക്കുകയാണെങ്കിൽ നല്ല സോപ്പ് പോലെ പൊന്തി വന്നിരിക്കുന്ന ദോശമാവ് നിങ്ങൾക്ക് കാണാൻ സാധിക്കും ശേഷം ചെയ്യേണ്ടത് സാധാരണ ദോശ ഉണ്ടാക്കുന്നതുപോലെ പാനിൽ ഒഴിച്ച് ഉണ്ടാക്കുക. ഇനി ദോശമാവ് തയ്യാറാക്കുമ്പോൾ ഇതുപോലെ ഉണ്ടാക്കൂ. Credit : Vichus Vlogs