വീട്ടിൽ തന്നെ ആരുടെയും സഹായമില്ലാതെ വീട്ടമ്മമാർക്ക് അടുപ്പ് തയ്യാറാക്കാം. ഇതുണ്ടെങ്കിൽ ഗ്യാസും കരണ്ടും ലാഭിക്കാം.

ഇന്നത്തെ കാലത്ത് ഗ്യാസിന്റെയും കരണ്ടിന്റെയും എല്ലാം വില കുതിച്ച് ഉയരുന്ന സമയമാണ് അതുകൊണ്ടുതന്നെ പാചകത്തിന്റെ കാര്യത്തിൽ ചില എളുപ്പമാർഗ്ഗങ്ങൾ ഉപയോഗിച്ചുകൊണ്ട് ലാഭം കണ്ടെത്തുന്നവരാണ് വീട്ടമ്മമാർ. പഴയകാലത്തെ രീതിയിലുള്ള അടുപ്പുകൾ മാറി ഇപ്പോൾ പുകയില്ലാത്ത രീതിയിലുള്ള അടുപ്പുകൾ എല്ലാം വന്നിരിക്കുന്നു മിക്കവാറും എല്ലാ വീടുകളിലും തന്നെ പുകയില്ലാത്ത അടുപ്പുകൾ ആയിരിക്കും ഉപയോഗിച്ചുവരുന്നത്. എന്നാൽ എവിടേക്കും കൊണ്ടുപോകാൻ പറ്റുന്ന പുകയില്ലാത്ത അടുപ്പുകൾ ഉണ്ടാക്കിയാലോ.

ഇത് ആരുടെയും സഹായമില്ലാതെ എളുപ്പത്തിൽ തയ്യാറാക്കാം. അതിനായി ആദ്യം തന്നെ ഒരു പൂച്ചട്ടി എടുക്കുക. ശേഷം അതിന്റെ ഒരു ഭാഗത്ത് താഴെയായി ചതുരാകൃതിയിൽ ഹോൾ ഇട്ടു കൊടുക്കുക. അതുപോലെ തന്നെ അതിന്റെ എതിർവശത്ത് കുറച്ചു മുകളിലേക്ക് ആയി വട്ടത്തിൽ ഒരു ഹാൾ ഇട്ട് കൊടുക്കുക. ശേഷം അതിന്റെ നടുവിലേക്ക് ആയി വട്ടത്തിലുള്ള ഒരു ഇരുമ്പ് പാത്രം വെച്ചു കൊടുക്കുക.

പൂച്ചട്ടിയുടെ അടിഭാഗത്ത് ഉണ്ടാക്കിയ അതേ ചതുരാകൃതിയിലുള്ള ഇരുമ്പ് ചട്ടിയിലും ഉണ്ടാക്കി അതിന്റെ അടിഭാഗം മുറിച്ചു മാറ്റുക . പൂച്ചട്ടിയിലേക്ക് ഇറക്കിവച്ച് അതിന്റെ അറിവുകളിൽ എല്ലാം തന്നെ മെറ്റൽ കഷണങ്ങൾ ഇട്ടുകൊടുക്കുക. എതിർവശത്തുള്ള വട്ടത്തിലുള്ള ഹോള് പോലെ തന്നെ ഇരുമ്പ് പാട്ടയിലും ഉണ്ടാക്കേണ്ടതാണ്.

ഇവയെല്ലാം യോജിച്ചു വരുന്ന രീതിയിൽ വേണം പാത്രം ഇറക്കി വയ്ക്കേണ്ടത്. ശേഷം ഒരു വലിയ കുഴൽ എടുത്ത് വട്ടത്തിലുള്ള ഭാഗത്തിന്റെ ഉള്ളിലേക്ക് ഇറക്കി വയ്ക്കുക. കുഴൽ ചട്ടിക്ക് പുറത്തേക്ക് ആയി നിൽക്കേണ്ടതാണ്. ശേഷം ഇരുമ്പ് പാത്രത്തിനു മുകളിലായി പാത്രങ്ങൾ വെക്കുന്നതിനു വേണ്ടിയിട്ടുള്ള ഒരു ഹോൾഡർ വയ്ക്കുക ശേഷം നിങ്ങൾക്ക് വിറകു വെച്ച് അടുപ്പ് കത്തിക്കാവുന്നതാണ് പുക പുറത്തേക്ക് നീട്ടിയിരിക്കുന്ന കുഴൽ വഴി പുറത്തു പോകുന്നതായിരിക്കും. ആ കുഴൽ നിങ്ങൾക്ക് എത്ര നീളത്തിൽ വേണമെങ്കിലും ഉണ്ടാക്കാം. എല്ലാവരും ഇതുപോലെ ഒരു അടുപ്പ് തയ്യാറാക്കുക. Credit : Vichus Vlogs

Leave a Reply

Your email address will not be published. Required fields are marked *