നമ്മുടെ വീടുകളിൽ എല്ലാം തന്നെ ഗ്യാസ് അടുപ്പുകൾ ആയിരിക്കും ഉപയോഗിക്കുന്നത്. കാരണം ജോലിഭാരം കുറവായിരിക്കും അതുപോലെ ഭക്ഷണങ്ങൾ പെട്ടെന്ന് തന്നെ പാചകം ചെയ്തു തീർക്കുകയും ചെയ്യാം എന്നാൽ പാചകവാതകത്തിന്റെ വില കൂടിവരുന്ന ഒരു സമയമാണ് ഇപ്പോൾ അതുകൊണ്ട് വളരെയധികം സൂക്ഷിച്ചു വേണം നമ്മൾ ഇത് ഉപയോഗിക്കേണ്ടത്. നമ്മൾ ദിവസവും ചെയ്യുന്ന ചെറിയ കാര്യങ്ങൾ കൊണ്ട് നമുക്ക് ഗ്യാസ് ലാഭിക്കാവുന്നതാണ്. അതിനായി ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്.
ആദ്യം തന്നെ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ഗ്യാസ് ബർണറുകൾ നമ്മൾ വൃത്തിയാക്കേണ്ടതാണ് അതിനുവേണ്ടി നമുക്ക് ഒരു പാത്രത്തിൽ കുറച്ച് ഉപ്പ് നാരങ്ങാനീര് സോപ്പുപൊടി എന്നിവ കലക്കിയതിനുശേഷം അതിനുള്ളിലേക്ക് ബർണറുകൾ മുക്കി വയ്ക്കുക കുറച്ച് സമയത്തിനുള്ളിൽ പുറത്തെടുത്ത് സോപ്പ് ഉപയോഗിച്ച് നല്ലതുപോലെ വൃത്തിയാക്കിയെടുക്കാം ഇങ്ങനെ ചെയ്യുമ്പോൾ ബർണർ ഏതെങ്കിലും ഭാഗത്ത് അടഞ്ഞിരിക്കുന്നു ഉണ്ടെങ്കിൽ അതെല്ലാം വൃത്തിയായി കിട്ടുന്നതാണ്.
കൂടാതെ ഗ്യാസ് അടുപ്പിന്റെ പിൻഭാഗത്ത് കാണുന്ന പൈപ്പ് കൃത്യമായി പരിശോധിക്കുക എന്തെങ്കിലും ലീക്ക് ഉണ്ടെങ്കിൽ ഉടനെ തന്നെ മാറ്റുക ഇല്ലെങ്കിൽ വലിയ അപകടം ആയിരിക്കും വരാൻ പോകുന്നത്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഒരുപാട് നാളത്തേക്ക് ഗ്യാസ് നമുക്ക് ഉപയോഗിക്കാൻ സാധിക്കും. അടുത്തതായി ദിവസവും ഏലക്കായ ഇട്ട് ചായ കുടിക്കുന്നത് പലർക്കും ഇഷ്ടമുള്ള കാര്യമായിരിക്കും എന്നാൽ ഏലക്കായ പൊടിക്കാൻ മടിയുള്ളവർക്ക് ചെയ്യാൻ പറ്റിയ ഒരു കാര്യമാണ്,
ചായപ്പൊടി ഇട്ടു വയ്ക്കുന്ന പാത്രത്തിൽ രണ്ടോ മൂന്നോ ഏലക്കായ കൂടി ഇട്ടുവയ്ക്കുക ഇങ്ങനെ ചെയ്യുകയാണെങ്കിൽ ദിവസവും നിങ്ങൾക്ക് ഏലക്കായ രുചിയുള്ള ചായ കുടിക്കാം. അതുപോലെ തന്നെ പഴങ്ങളെല്ലാം വാങ്ങിക്കുമ്പോൾ കേടുകൂടാതെ കുറെ നാളായിരിക്കണമെങ്കിൽ പഴങ്ങളുടെ മുകളിലായി ഒരു അലുമിനിയം ഫോയിൽ പേപ്പർ കൊണ്ട് പൊതിഞ്ഞു വെച്ചാൽ കുറെ നാളത്തേക്ക് അത് കേടുകൂടാതെ തന്നെ ഇരിക്കും. ഇനിയും അടുക്കളടിപ്പുകൾക്ക് വീഡിയോ കാണുക. Credit : Vichus Vlogs