എല്ലാ വീട്ടമ്മമാരും ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചുവയ്ക്കുന്നതിനു വേണ്ടി വീട്ടിൽ ഫ്രിഡ്ജ് വാങ്ങി വയ്ക്കാറുണ്ടായിരിക്കും. പുറത്തുവയ്ക്കുമ്പോൾ ഭക്ഷണസാധനങ്ങൾ പെട്ടെന്ന് തന്നെ കേടാകും അങ്ങനെയുള്ളപ്പോൾ കൂടുതലും നമുക്ക് ഫ്രിഡ്ജ് വളരെ ഉപകാരപ്രദമായി വരാറുണ്ട് എന്നാൽ ഫ്രിഡ്ജിൽ സാധനങ്ങൾ വയ്ക്കുമ്പോഴും നമ്മൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് ഇല്ലെങ്കിൽ അത് നമ്മുടെ ആരോഗ്യത്തെ വളരെ മോശമായി തന്നെ ബാധിക്കും .
പലപ്പോഴും ഇറച്ചിയും മീനും വാങ്ങുന്ന സമയത്ത് കുറച്ച് അധികം ദിവസത്തേക്ക് വേണ്ടി നമ്മൾ സൂക്ഷിക്കാറുണ്ടല്ലോ എന്നാൽ ഏത് രീതിയിലാണ് നിങ്ങൾ അത് സൂക്ഷിച്ചു വയ്ക്കാറുള്ളത് അത് കൃത്യമായ രീതിയിൽ എങ്ങനെയാണ് സൂക്ഷിച്ച് വയ്ക്കേണ്ടത് എന്ന് നോക്കാം. ഒന്നാമത്തെ മാർഗം എന്ന് പറയുന്നത് ഇറച്ചിയോ മീനോ സൂക്ഷിച്ച് വയ്ക്കുന്നതിനു മുൻപായി നല്ലതുപോലെ കഴുകിയതിനുശേഷം.
അടച്ചുറപ്പുള്ള ഒരു പാത്രത്തിലേക്ക് ഇത് ഇട്ടുകൊടുക്കുക ശേഷം ഇറച്ചി ആയാലും മീനായാലും മുങ്ങി കിടക്കുന്ന രീതിയില് വെള്ളം ഒഴിച്ചു കൊടുക്കുക അതിനുശേഷം നിങ്ങൾക്ക് ഫ്രീസറിൽ വച്ച് സൂക്ഷിക്കാവുന്നതാണ് എടുക്കുന്ന സമയത്ത് വെള്ളമെല്ലാം അലിഞ്ഞ് സാധാരണഗതിയിൽ ഇറച്ചി ആയതിനുശേഷം മാത്രം എടുക്കുക .
ഇതുപോലെ വയ്ക്കുകയാണെങ്കിൽ എത്ര മാസം കഴിഞ്ഞാലും ഇറച്ചിയും മീനും ഒട്ടും കേടു വരാതെ ഇരിക്കുന്നതായിരിക്കും. അതുപോലെ പുറത്തേക്ക് എടുത്തതിനുശേഷം അത് മുറിക്കുന്നുണ്ടെങ്കിൽ അധികം തണുപ്പ് പോകുന്നതിനു മുൻപ് തന്നെ മുറിച്ച് എടുക്കുക. എല്ലാവരും ഇനി ഇതുപോലെ വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : imfro tricks