തനി നാടൻ രീതിയിൽ ദോശ ഉണ്ടാക്കുന്ന വീട്ടമ്മമാർക്ക് ഇത് ഒരു പുതുപുത്തൻ ടിപ്പ്. ഒരു പ്രാവശ്യമെങ്കിലും ഇതുപോലെ നിങ്ങൾ ചെയ്തു നോക്കൂ. കടയിൽ നിന്നും ദോശമാവ് ഇഡലി മാവ് എന്നിവ മേടിക്കുന്നവരാണ് നമ്മളിൽ കൂടുതൽ ആളുകളും കാരണം സമയമില്ലാത്തതുകൊണ്ടും എളുപ്പത്തിൽ ജോലി തീർക്കണം എന്നതുകൊണ്ടും പലരും ചെയ്യുന്നത് ഇതുപോലെ തന്നെയാണ്.
എങ്കിലും തലേദിവസം ദോശമാവ് തയ്യാറാക്കി പിറ്റേദിവസം തനി നാടൻ രീതിയിൽ ദോശ ഉണ്ടാക്കുന്ന വീട്ടമ്മമാരും നമ്മുടെ കൂടെയുണ്ട്. അവർക്ക് വേണ്ടിയുള്ള ഒരു ടിപ്പാണ് പറയാൻ പോകുന്നത്. തനി നാടൻ ദോശ ഉണ്ടാക്കണമെങ്കിൽ ദോശമാവ് തയ്യാറാക്കുമ്പോൾ ഈ ഒരു സാധനം കൂടി ചേർത്തു കൊടുത്താൽ മതി. എല്ലാവർക്കും തന്നെ നല്ല മൊരിഞ്ഞതും എന്നാൽ സോഫ്റ്റ് ആയതുമായ ദോശ കഴിക്കാൻ ആയിരിക്കും ഇഷ്ടം.
ഹോട്ടലുകളിലും തട്ടുകടയിലും കിട്ടുന്ന നല്ല മൊരിഞ്ഞ ദോശ പോലെ തന്നെ നമുക്ക് തയ്യാറാക്കാം. അതിനായി ചേർക്കേണ്ടത് ഒരേയൊരു ടീസ്പൂൺ പഞ്ചസാര മാത്രമാണ്. നിങ്ങൾ ദോശ ഉണ്ടാക്കാൻ ഉള്ള മാവ് ആവശ്യത്തിന് എടുത്തതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം ദോശ പാനിൽ ആവശ്യത്തിന് മാവ് ഒഴിച്ച് ചുറ്റിച്ചു കൊടുക്കുക കുറച്ച് ബട്ടർ കൂടി നിങ്ങൾക്ക് തേച്ചു കൊടുക്കാവുന്നതാണ്. പഞ്ചസാര ചേർത്തതുകൊണ്ട് തന്നെ നല്ല മൊരിഞ്ഞ ദോശ കിട്ടുന്നതായിരിക്കും എന്നാൽ അതിന്റെ സോഫ്റ്റ് പോവുകയുമില്ല. ദോശമാവ് തയ്യാറാക്കുമ്പോൾ ഇനിയും ഇതുകൂടി ചേർത്തു കൊടുക്കാൻ മറക്കല്ലേ. ഇനി എല്ലാദിവസവും നല്ല മൊരിഞ്ഞ സോഫ്റ്റ് ദോശ കഴിക്കാം. Credit : grandmother tips