Easy Way To Pineapple Peeling : ആരോഗ്യത്തിന് വളരെയധികം ഗുണകരമായവയാണ് പഴങ്ങൾ. ദിവസവും പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. എല്ലാവർക്കും തന്നെ ഇഷ്ടമുള്ള പഴമാണ് പൈനാപ്പിൾ. ഒരേയൊരു ബുദ്ധിമുട്ട് അതിന്റെ തോല് വൃത്തിയായി കളഞ്ഞെടുക്കുക എന്നതാണ്. ഇല്ലെങ്കിൽ പഴം കഴിച്ചതിനുശേഷം വായ് ചൊറിയാൻ സാധ്യതയുണ്ട്.
അതുകൊണ്ടുതന്നെ പൈനാപ്പിളിലെ തൊലി വളരെ കൃത്യമായി തന്നെ കളഞ്ഞെടുക്കേണ്ടതാണ്. എങ്ങനെയാണ് വളരെ കുറഞ്ഞ സമയം കൊണ്ട് പൈനാപ്പിളിലെ തൊലി വൃത്തിയാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി പൈനാപ്പിൾ എടുത്ത് ആദ്യം അതിന്റെ മുകൾഭാഗവും അടിഭാഗവും മുറിച്ചു മാറ്റുക. ശേഷം പൈനാപ്പിൾ രണ്ടായി മുറിക്കുക.
അത് കഴിഞ്ഞ് പൈനാപ്പിൾ ഒരു പ്ലേറ്റിലേക്ക് നേരെ നിവർത്തി വെച്ചുകൊടുക്കുക. അതിനുശേഷം കത്തി ഉപയോഗിച്ചുകൊണ്ട് പൈനാപ്പിളിന്റെ തൊലിയിൽ നിന്ന് കുറച്ച് ഉള്ളിലേക്ക് ആയി കത്തി കൊണ്ട് മുറിച്ചെടുക്കുക. കത്തി പൈനാപ്പിളിന്റെ ഉള്ളിലേക്ക് ഇറക്കി വട്ടത്തിൽ ചുറ്റിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പൈനാപ്പിൾ ഉള്ളിലെ മാംസം മാത്രമായി മുറിച്ചെടുക്കാൻ സാധിക്കും. ഇനി ആരും തോല് ചെത്തി സമയം കളയേണ്ട ആവശ്യമില്ല.
ഒറ്റ കട്ടിങ് കൊണ്ട് തന്നെ പൈനാപ്പിളിന്റെ തൊലി മൊത്തത്തിൽ മുറിച്ചെടുക്കാം. രണ്ട് ഭാഗവും ഈ രീതിയിൽ മുറിച്ചെടുക്കുക. ശേഷം കഴിക്കാം. എല്ലാവരും തന്നെ പൈനാപ്പിൾ വാങ്ങുമ്പോൾ ഈ ഒരു പരീക്ഷണം ചെയ്തു നോക്കൂ. വളരെ പെട്ടെന്ന് തോൽ എല്ലാം വൃത്തിയായി കട്ട് ചെയ്ത് എടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Grandmother Tip