Easy Useful Kitchen Tips : വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്പെടുന്ന കുറച്ച് ടിപ്പുകൾ പരിചയപ്പെടാം. ആദ്യത്തെ ടിപ്പ് എല്ലാ വീടുകളിലും തന്നെ തീപ്പെട്ടികൾ വാങ്ങി ഉപയോഗിക്കുന്നവർ ഉണ്ടായിരിക്കും. തീപ്പെട്ടി ഉപയോഗിക്കുന്ന വീട്ടമ്മമാർക്ക് അറിയാം കുറച്ചുദിവസം കഴിഞ്ഞാൽ അത് തണുത്ത് പോകുന്നത്. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ അടുപ്പിന്റെ അടുത്ത് ചൂടു കൊള്ളിക്കാൻ വയ്ക്കാറുണ്ട്. ചിലപ്പോൾ അത് കത്തി പോകാനും മതി. അതുകൊണ്ടുതന്നെ ഇത്തരം സന്ദർഭങ്ങളിൽ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പ് നോക്കാം.
തീപ്പെട്ടി കൂടിന്റെ ഉള്ളിലേക്ക് കുറച്ച് അരി ഇട്ടു കൊടുക്കുക. ഇങ്ങനെ ചെയ്താൽ തീപ്പെട്ടി പെട്ടെന്ന് തണുത്തു പോകാതെ ഇരിക്കും. അടുത്ത ടിപ്പ് കർപ്പൂരം ഇതുപോലെ തന്നെ കുറച്ച് നാൾ ഉപയോഗിച്ചു കഴിഞ്ഞാൽ പാക്കറ്റുകളിൽ ആണെങ്കിൽ കൂടിയും തണുത്ത് പോകാൻ ഇടയുണ്ട്. ഇതുപോലെ ഉണ്ടാകുമ്പോൾ കവറിലേക്ക് കുറച്ച് അരിയിട്ടു കൊടുക്കുക.
ഇങ്ങനെ ചെയ്താലും കർപ്പൂരം തണുത്തു പോകാതെ ഉപയോഗിക്കാം.. അടുത്ത ടിപ്പ് പുറത്തുനിന്നും നാളികേരം വാങ്ങി ഉപയോഗിക്കുന്നവർ നമുക്കിടയിൽ ധാരാളമാണ്. ഇത്തരത്തിൽ വാങ്ങുന്ന നാളികേരങ്ങൾ കുറച്ചു ദിവസങ്ങൾക്കു ശേഷം തന്നെ ചിലപ്പോൾ പൂപ്പൽ പിടിക്കുകയോ നാളികേരം കേടായി പോവുകയോ ചെയ്യാറുണ്ട്.
എന്നാൽ ഇനി നാളികേരം കേടാകാതെ ഇരിക്കാൻ ഇതു മാത്രം ചെയ്താൽ മതി. അരിയിട്ടു വയ്ക്കുന്ന ചാക്കിലേക്ക് നാളികേരം ഇട്ടുകൊടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ കുറെ നാളത്തേക്ക് നാളെ കേടാകാതെ സൂക്ഷിക്കാൻ സാധിക്കും. വീട്ടമ്മമാർക്ക് എല്ലാം തന്നെ ഈ ടിപ്പുകൾ വളരെയധികം ഉപകാരപ്പെടുന്നതാണ്. എല്ലാവരും തന്നെ ഈ ടിപ്പുകൾ പരീക്ഷിച്ചു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Grandmother Tips