Easy Way To Grating Coconut : തേങ്ങ ചിരവാനായി ഇനി ചിരവ നോക്കി നടക്കേണ്ട. ചിലവയില്ലെങ്കിലും വളരെ എളുപ്പത്തിൽ തന്നെ തേങ്ങ ചിരകിയെടുക്കാം. അതിനായി ഒരു ഇഡലി പാത്രം മാത്രം മതി. എങ്ങനെയാണ് ഇഡലി പാത്രം ഉപയോഗിച്ചുകൊണ്ട് ഈ ട്രിക്ക് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ തേങ്ങ രണ്ടായി മുറിച്ച് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക അതിനുശേഷം ഇഡലി പാത്രത്തിൽ കുറച്ച് വെള്ളം ചൂടാക്കി ആവി കേറ്റുക ആവി വന്നു തുടങ്ങുമ്പോൾ അതിലേക്ക് ഒരു തട്ടുവച്ചുകുടക്കുക.
ശേഷം വൃത്തിയാക്കി വെച്ചിരിക്കുന്ന തേങ്ങാമുറി അതിനകത്തേക്ക് ഇറക്കി വയ്ക്കുക. ശേഷം ഒരു 15 മിനിറ്റോളം ആവി കേറ്റുക. അതിനുശേഷം പുറത്തേക്ക് എടുത്ത് നോക്കുക അതിന്റെ നാളികേരം ചെറുതായി അടർന്നു വന്നിരിക്കുന്നത് കാണാം. ആ നാളികേരം ഒരു കത്തി ഉപയോഗിച്ച് കൊണ്ട് മുഴുവനായി അടർത്തിയെടുക്കുക. അതിനുശേഷം അതിന്റെ പുറമേയുള്ള കട്ടിയുള്ള തോലെല്ലാം കളഞ്ഞ് നാളികേരം മാത്രമായി എടുക്കുക. ശേഷം അത് ചെറിയ കഷണങ്ങളാക്കി മുറിക്കുക.
അതിനുശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഇട്ടു കൊടുക്കുക. ശേഷം വെള്ളമൊന്നും ചേർക്കാതെ തന്നെ നന്നായി കറക്കി എടുക്കുക. ഇപ്പോൾ നിങ്ങൾക്ക് കാണാം ചിലവ് കൊണ്ട് തേങ്ങ ചിരവ വളരെ എളുപ്പത്തിൽ തന്നെ തേങ്ങ ചിരകി കിട്ടിയിരിക്കുന്നത്. പോലെ തന്നെ ഇതിൽ നിന്നും തേങ്ങാപ്പാൽ എടുക്കുന്നതിന് വളരെയധികം എളുപ്പമായിരിക്കും. ഇതുപോലെ എല്ലാവരും തന്നെ ചെയ്തു നോക്കുക. ആവശ്യമെങ്കിൽ ഒരു പാത്രത്തിൽ ആക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ ആവശ്യമുള്ള സമയത്ത് എടുത്ത് ഉപയോഗിക്കാവുന്നതാണ്. അടുത്ത ഒരു ടിപ്പ് എല്ലാ വീടുകളിലും തന്നെ മിക്സി ഉപയോഗിക്കുന്നവർ ഉണ്ടാകും.
മിക്സി കൃത്യമായി വൃത്തിയാക്കിയില്ലെങ്കിൽ അതിൽ അഴുകുകൾ അടിഞ്ഞു കൂടാൻ വളരെ എളുപ്പമായിരിക്കും. അതും മിക്സിയുടെ ജാർ വെക്കുന്ന ഭാഗത്തെ അഴുക്കുകൾ വൃത്തിയാക്കാൻ വളരെ ബുദ്ധിമുട്ടാണ് എന്നാൽ ഇനി അത് ഇല്ലാതാക്കാൻ വീട്ടിൽ ഉപയോഗശൂന്യമായിരിക്കുന്ന ഏതെങ്കിലും ഒരു ബ്രഷ് എടുത്ത് അതിന്റെ തല ഭാഗം ചൂടാക്കി ചെറുതായി വളയ്ക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ അഴുക്കുള്ള ഏതു വശത്തേക്ക് വേണമെങ്കിലും ബ്രഷ് തിരിച്ച് അത് വൃത്തിയാക്കി എടുക്കാവുന്നതാണ്. കൂടാതെ അടുക്കളയിൽ വളരെയധികം ഉപകാരപ്പെടുന്ന ഒരുപാട് ടിപ്പുകൾ അറിയുന്നതിന് വീഡിയോ കണ്ടു നോക്കുക. Credit : Vichus Vlogs