മൺചുവ ഒട്ടുമില്ലാതെ പുതിയ മണിച്ചട്ടി മയക്കി എടുക്കാൻ ഇതിലും എളുപ്പ മാർഗ്ഗമില്ല. ഇതുപോലെ ചെയ്തു നോക്കൂ. | Easy Way To Seasoning Of New Clay Pot

Easy Way To Seasoning Of New Clay Pot : പുതിയതായി നാം വാങ്ങുന്ന മൺപാത്രങ്ങൾ നേരിട്ട് ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുകയാണെങ്കിൽ അതിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾക്കെല്ലാം തന്നെ ഒരു മണ്ണിന്റെ രുചി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ മൺചട്ടിയിൽ ഭക്ഷണം പാകം ചെയ്യുന്നതിന് മുൻപായി കൃത്യമായി തന്നെ അത് മയക്കി എടുക്കേണ്ടത് അത്യാവശ്യമാണ്.

എടുക്കുന്നതിനായി പലതരത്തിലുള്ള മാർഗങ്ങളാണ് പഴയകാലം മുതലേ നമ്മൾ തുടർന്ന് പോരുന്നത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെ സിമ്പിൾ ആയി തന്നെ വീട്ടിൽ മയക്കി എടുക്കുന്ന പുതിയ ട്രിക്ക് പരിചയപ്പെടാം. എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ മൺചട്ടി എടുക്കുക. ശേഷം അതിന്റെ ഉൾവശം മുഴുവനായും നിറയാത്തക്ക രീതിയിൽ ചൂട് കഞ്ഞി വെള്ളം ഒഴിച്ചു വയ്ക്കുക. ഒരു ദിവസം മുഴുവൻ ഇതുപോലെതന്നെ വയ്ക്കുക.

അതിനുശേഷം പിറ്റേദിവസം എടുത്ത് 5 മിനിറ്റ് നല്ലതുപോലെ തിളപ്പിക്കുക. നന്നായി തിളച്ചു വന്നതിനുശേഷം തീ ഓഫ് ചെയ്ത് തണുക്കാനായി മാറ്റിവയ്ക്കുക. ശേഷം കഞ്ഞിവെള്ളമെല്ലാം കളഞ്ഞു പാത്രം സോപ്പ് ഉപയോഗിച്ചു അല്ലെങ്കിൽ ഓരോരുത്തരും പാത്രം കഴുകുന്നത് എങ്ങനെയാണോ ആ രീതിയിൽ കഴുകി എടുക്കുക. അതിനുശേഷം മൺചട്ടി ഉപയോഗിക്കാവുന്നതാണ്.

ഇതിലേക്ക് പിന്നെ വെളിച്ചെണ്ണ തേച്ച് വയ്ക്കേണ്ട ആവശ്യമൊന്നും തന്നെയില്ല. അല്ലാതെ തന്നെ നേരിട്ട് ഭക്ഷണം ഉണ്ടാക്കുവാൻ ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ മൺചട്ടി മയക്കി എടുക്കാൻ സാധിക്കും. മൺചട്ടി വാങ്ങി ഉപയോഗിക്കുന്നവർ ഇനി ഇതുപോലെ മയക്കിയെടുക്കൂ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Video Credit : Sheeba’s Recipes

Leave a Reply

Your email address will not be published. Required fields are marked *