സാധാരണയായി തുരുമ്പെടുത്ത ഇരുമ്പ് ചട്ടികൾ എല്ലാം തന്നെ പിന്നീട് ഉപയോഗിക്കപ്പെടാതെ കളയുകയായിരിക്കും മിക്കവാറും ആളുകൾ ചെയ്യുന്നത്. എന്നാൽ ഇനി അതിന്റെ ആവശ്യമില്ല. പാത്രങ്ങൾ ഒന്നും കളയാതെ അവയെല്ലാം നോൺസ്റ്റിക് പാത്രങ്ങൾ പോലെ ഉപയോഗിക്കാം. ഇത് എങ്ങനെയാണ് ചെയ്തെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഇരുമ്പ് പാത്രം എടുത്ത് അതിലേക്ക് പാത്രം മുഴുവനായി മുങ്ങിപ്പോകുന്ന അളവിൽ കഞ്ഞി വെള്ളം ഒഴിക്കുക. ശേഷം അരമണിക്കൂറോളം അതുപോലെ വയ്ക്കുക.
അതിനുശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കുക. ശേഷം പാൻ ചൂടാക്കുക. അതിലേക്ക് കുറച്ച് ഉപ്പ് വിതറി കൊടുക്കുക. ഒരു പകുതി നാരങ്ങ എടുത്ത് ഒരു കത്തിയിലോ അല്ലെങ്കിൽ സ്പൂണിലോ കുത്തി ഉപ്പും ചേർത്ത് പാനിൽ നല്ലതുപോലെ ഉരച്ചു കൊടുക്കുക. ഉപ്പിന്റെ നിറമെല്ലാം മാറി വരുന്നത് വരെ ഉരച്ചു കൊടുക്കേണ്ടതാണ്. അതിനുശേഷം പേൻ പുറത്തേക്ക് എടുത്ത് ഒരു സ്ക്രബ്ബർ ഉപയോഗിച്ചുകൊണ്ട് സോപ്പും തേച്ച് നന്നായി ഉറച്ചു വൃത്തിയാക്കുക.
ശേഷം വീണ്ടും പാൻ ചൂടാക്കി അതിലേക്ക് കുറച്ച് നല്ലെണ്ണ ഒഴിച്ച് കൊടുക്കുക. നല്ലെണ്ണ പാനിന്റെ എല്ലാ ഭാഗത്തേക്കുമായി നന്നായി തേച്ചുകൊടുക്കുക. ശേഷം ഒരു 10 മിനിറ്റ് എങ്കിലും ചൂടാക്കി എടുക്കുക. അതിനുശേഷം ഒരു കോട്ടൺ തുണി ഉപയോഗിച്ച് കൊണ്ട് തുടച്ചെടുക്കുക. അടുത്തതായി പാൻ ചൂടാക്കി ഒരു മുട്ട പൊട്ടിച്ചൊഴിച്ച് നല്ലതുപോലെ ചിക്കി എടുക്കുക. ശേഷം താൻ കഴുകി വൃത്തിയാക്കുക.
വീണ്ടും പാൻ ചൂടാക്കാൻ വെച്ച് ഒരു സവാളയുടെ പകുതി ഉപയോഗിച്ച് നല്ലതുപോലെ ഉരച്ചു കൊടുക്കുക. അതിനുശേഷം വീണ്ടും പാൻ കഴുകി വൃത്തിയാക്കുക. അതിനുശേഷം നോൺസ്റ്റിക് പാൻ പോലെ ഉപയോഗിക്കാവുന്നതാണ്. ഇതുപോലെ എല്ലാം ചെയ്യുന്നത് പാനിൽ ഭക്ഷണ സാധനങ്ങൾ ഒട്ടിപ്പിടിക്കാതിരിക്കുന്നതിന് വേണ്ടിയാണ്. ഇരുമ്പുപാത്രങ്ങൾ വീട്ടിലുണ്ടെങ്കിൽ എല്ലാവരും ഇതുപോലെ ചെയ്തു നോക്കൂ. Video Credit : Ansi’s Vlog