മൺചട്ടി ചൂടാക്കാതെ തന്നെ ഇനി മയക്കി എടുക്കാം. അപ്പം മുതൽ പപ്പടം വരെ ഇനി ഇതിൽ ഉണ്ടാക്കാം.

മൺചട്ടിയിൽ ഭക്ഷണം കഴിക്കുന്നതിന്റെ രുചി ഒന്ന് വേറെയാണ്. അതുപോലെ മൺചട്ടി വാങ്ങുന്നവർക്കും മൺചട്ടിയിൽ ഭക്ഷണങ്ങൾ ഉണ്ടാക്കുന്നവർക്ക് അറിയാം അത് വാങ്ങിയതിനു ശേഷം നന്നായി തന്നെ എടുത്തതിനുശേഷം മാത്രമേ ഉപയോഗിക്കാൻ പാടുകയുള്ളൂ ഇല്ലെങ്കിൽ ഉണ്ടാകുന്ന ഭക്ഷണത്തിൽ മണ്ണിന്റെ ഒരു രുചി കടന്നുവരാം.

പലതരത്തിലുള്ള മാർഗ്ഗങ്ങളിലൂടെ മൺചട്ടിയുമായി എടുക്കുന്നത് നാം കാണാറുണ്ട്. എന്നാൽ തീയിൽ കാണിക്കാതെ മൺചട്ടി മയക്കി എടുക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം. അതിനായി മൺചട്ടി വാങ്ങി കഴിഞ്ഞാൽ ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിലേക്ക് മൺചട്ടി മുക്കിവയ്ക്കുക മുഴുവനായും വെള്ളത്തിലേക്ക് വയ്ക്കുക രണ്ട് രാത്രിയും രണ്ട് പകലും ഇതുപോലെ തന്നെ വയ്ക്കുക.

രണ്ടുദിവസത്തിനുശേഷം പുറത്തേക്ക് എടുത്ത് കുറച്ച് കടലമാവ് ഇട്ടതിനുശേഷം സ്ക്രബർ ഉപയോഗിച്ച് വൃത്തിയാക്കി കഴുകുക. അതിനുശേഷം തുണി കൊണ്ട് തുടച്ച് അതിലെ വെള്ളമെല്ലാം തന്നെ മാറ്റുക. അതിനുശേഷം ചട്ടിയിൽ മുഴുവനായി നല്ലെണ്ണ തേച്ചുപിടിപ്പിക്കുക ശേഷം നല്ല ചൂടുള്ള വെയിലത്ത് നാലോ അഞ്ചോ മണിക്കൂർ നേരത്തേക്ക് കൊണ്ടു വയ്ക്കുക.

അതിനുശേഷം മൺചട്ടി നല്ലതുപോലെ ഡ്രൈയായി വന്നു കഴിഞ്ഞാൽ നമുക്ക് അത് ഉപയോഗിക്കാവുന്നതാണ്. മൺചട്ടി നല്ലതുപോലെ മയക്കു കിട്ടും അതുപോലെ തന്നെ അപ്പം ഉണ്ടാക്കിയാൽ വെളിച്ചെണ്ണ ഇല്ലാതെ തന്നെ നല്ല രീതിയിൽ അടർത്തിയെടുക്കാൻ സാധിക്കും. അതുപോലെ പപ്പടം മറക്കുന്നതിനും ഭക്ഷണങ്ങൾ കറികൾ ഉണ്ടാക്കുന്നതിനും എല്ലാം തന്നെ ധൈര്യമായി ഉപയോഗിക്കുകയും ചെയ്യാം. Credit : Resmees Curry world

Leave a Reply

Your email address will not be published. Required fields are marked *