കോപ്പർ പാത്രങ്ങൾ വൃത്തിയാക്കാൻ ഈ രണ്ടു സാധനങ്ങൾ മാത്രം മതി. ഇന്ന് തന്നെ ചെയ്തു നോക്കി അത്ഭുതം നേരിട്ട് കാണൂ.

എല്ലാ വീടുകളിലും തന്നെ സ്റ്റീൽ പാത്രങ്ങൾ ആയിരിക്കും കൂടുതലും ഉപയോഗിക്കുന്നത് ഇത്തരം സ്റ്റീൽ പാത്രങ്ങളിൽ തന്നെ കോപ്പർ കോട്ടിംഗ് ഉള്ള പാത്രങ്ങളും ഉണ്ടായിരിക്കും. ഈ കോപ്പർ കോട്ടിങ് ഉള്ള പാത്രങ്ങൾ കുറെ നാൾ ഉപയോഗിച്ചതിനു ശേഷം അവിടം മുഴുവൻ കറുപ്പ് നിറത്തിൽ ആയി മാറിയിരിക്കുന്നത് കാണാം. എന്നാൽ ഇത്തരത്തിൽ അഴുക്കുപിടിച്ചിരിക്കുന്ന പാത്രത്തിന്റെ കോപ്പർ ഭാഗം വൃത്തിയാക്കുന്നതിന് വളരെയധികം എളുപ്പമാണ്.

അതിനായി വെറും ഉപ്പും നാരങ്ങയും മാത്രം മതി. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് കുറച്ച് ഉപ്പ് എടുത്തു വയ്ക്കുക. അതിനുശേഷം വീട്ടിൽ എപ്പോഴും ഉള്ള നാരങ്ങ എടുക്കുക. ഇത് ചെയ്യുന്നതിന് പുതിയ നാരങ്ങ തന്നെ എടുക്കണം എന്ന് നിർബന്ധമില്ല. അതിനുശേഷം നാരങ്ങയും ഉപ്പും ചേർത്ത് പത്രത്തിന്റെ അടിയിലുള്ള അഴുക്കുപിടിച്ച ഭാഗത്ത് നല്ലതുപോലെ ഉരച്ചു കൊടുക്കുക.

10 മിനിറ്റ് ഉരച്ചു കൊടുക്കുമ്പോൾ തന്നെ അഴുക്കുകൾ എല്ലാം തന്നെ നീങ്ങി വരുന്നത് കാണാം. ശേഷം നല്ലതുപോലെ വൃത്തിയാക്കുക. സ്റ്റീൽസ്ക്രബർ ഉപയോഗിച്ച് ഈ അഴുക്കുകൾ വൃത്തിയാക്കുകയാണെങ്കിൽ അവയിൽ എല്ലാം തന്നെ പാടുകൾ അവശേഷിക്കും.

അതുകൊണ്ടുതന്നെ പാത്രം വൃത്തികേട് ആവുകയും ചെയ്യും അതിനാൽ എല്ലാവരും ഈ മാർഗ്ഗം പരീക്ഷിച്ചു നോക്കുക. എല്ലാ അഴുക്കും പോയതിനുശേഷം സാധാരണ സോപ്പ് ഉപയോഗിച്ചുകൊണ്ട് പാത്രം വൃത്തിയാക്കി എടുക്കുക. വളരെ വൃത്തിയോടെയും എളുപ്പത്തിലും ചെയ്യാൻ പറ്റുന്ന ഈ ട്രിക്ക് എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കുക കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *