കയ്യിൽ ഇനി കറ പിടിക്കില്ല. ഒരു കുക്കർ ഉണ്ടെങ്കിൽ കൂർക്കയുടെ തോല് കളയുന്ന കാര്യം ഇനി നിസ്സാരം.

നമുക്കെല്ലാവർക്കും തന്നെ കഴിക്കാൻ വളരെ ഇഷ്ടമുള്ള ഒന്നാണ് കൂർക്ക പക്ഷേ അത് വൃത്തിയാക്കി എടുക്കുന്നതിന് ആയിരിക്കും വളരെയധികം മടിയുള്ളത് കാരണം ഒരുപാട് സമയമാണ് കൂർക്ക വൃത്തിയാക്കുന്നതിനായി നമുക്ക് വേണ്ടി വരുന്നത് എന്നാൽ പലതരത്തിലുള്ള മാർഗ്ഗങ്ങളിലൂടെ വളരെ നിസാരമായി തന്നെ നമുക്ക് കൂർക്കയുടെ തോല് കളഞ്ഞെടുക്കാൻ സാധിക്കും.

അതിൽ വളരെ എളുപ്പത്തിൽ ഉള്ള മാർഗമാണ് ഇപ്പോൾ പറയാൻ പോകുന്നത് അതിനു വേണ്ടി നമുക്ക് ഒരു കുക്കർ ആവശ്യമാണ് ആദ്യം തന്നെ കൂർക്ക നല്ല വെള്ളത്തിൽ നന്നായി കഴുകിയെടുക്കുക അതിനുശേഷം കുക്കറിലേക്ക് ഇട്ടുകൊടുക്കുക കുറച്ച് വെള്ളവും ഒഴിച്ചു കൊടുക്കുക ശേഷം ഒരു വിസിൽ വന്നു കഴിഞ്ഞതിനുശേഷം കുക്കർ തുറന്ന് എല്ലാം പുറത്തേക്ക് എടുക്കുക.

ശേഷം അത് തണുത്ത വെള്ളത്തിലിട്ട് വയ്ക്കുക അതുകഴിഞ്ഞ് കൈകൊണ്ട് തന്നെ അതിന്റെ തോല് പറിച്ചെടുക്കാൻ സാധിക്കുന്നതാണ് ഇത്രയും എളുപ്പത്തിലുള്ള മാർഗം വേറെ ഉണ്ടാകില്ല മറ്റൊരു മാർഗം എന്ന് പറയുന്നത് ഏതെങ്കിലും ഒരു നെറ്റ് എടുക്കുക ശേഷം അതിന്റെ ഉള്ളിലേക്ക് കൂർക്കയെല്ലാം ഇട്ടു കൊടുത്ത് കുറച്ചു വെള്ളത്തിലേക്ക് ഇറക്കിവച്ചതിനുശേഷം കൈകൊണ്ട് നന്നായി തിരുമ്മി എടുക്കുക.

മറ്റൊരു മാർഗം എന്ന് പറയുന്നത് ഒരു പ്ലാസ്റ്റിക് പാത്രത്തിലേക്ക് വൃത്തിയാക്കേണ്ട കൂർക്ക ഇട്ടു വയ്ക്കുക അതിനുമുകളിൽ ആയി നിറയെ വെള്ളമൊഴിക്കുക ശേഷം കുറച്ച് സ്പൂണുകൾ അതിലേക്ക് ഇട്ട് നല്ലതുപോലെ കുപ്പി അടച്ച് കുലുക്കുക 5 മിനിറ്റ് ശേഷം തുറന്നു നോക്കൂ എല്ലാ തോലുകളും പോയിരിക്കുന്നത് കാണാം. ഇതുപോലെയുള്ള എളുപ്പ മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഇനി എല്ലാവരും കൂർക്ക നന്നാക്കി എടുക്കൂ. Credit : Grandmother tips

Leave a Reply

Your email address will not be published. Required fields are marked *