Easy Useful Kitchen Tips : എല്ലാ വീട്ടമ്മമാർക്കും അടുക്കളയിൽ ഉപയോഗിക്കാൻ പറ്റുന്ന കുറച്ച് മരണപ്പെട്ട ടിപ്പുകൾ പരിചയപ്പെടാം. ആദ്യത്തെ ടിപ്പ് ചെറുപയർ പരിപ്പ് കടല തുടങ്ങിയ സാധനങ്ങൾ എത്ര അടച്ചുറപ്പുള്ള പാത്രങ്ങളിൽ വെച്ചാലും കുറച്ചുനാളുകൾക്ക് ശേഷം തന്നെ അവ ചീത്തയായി പോവുകയും അതുപോലെ ചെറിയ പ്രാണികൾ വരുകയും ചെയ്യും. എന്നാൽ ഇനി അത്തരത്തിലുള്ള സന്ദർഭങ്ങൾ ഒഴിവാക്കുന്നതിന് ഇവ ഇട്ടുവയ്ക്കുന്ന പാത്രത്തിൽ ഒന്നോ രണ്ടോ വറ്റൽമുളക് കൂടി ഇട്ടുകൊടുക്കുക.
ഇങ്ങനെ ചെയ്താൽ പ്രാണികൾ വരാതെ സൂക്ഷിക്കാം. അടുത്ത ടിപ്പ് പരിപ്പും ചെറുപയറും എല്ലാം ആഴ്ചയിൽ ഒരിക്കലെങ്കിലും ഒരു പാനിൽ ഇട്ട് ചെറുതായി ചൂടു കൊള്ളിക്കുക. ഇങ്ങനെ ചെയ്താലും അവ പൂത്ത് പോകുന്നത് ഇല്ലാതാക്കാം. അതുപോലെ പച്ചമുളക് ഫ്രിഡ്ജിൽ വയ്ക്കുന്നവർ ആണെങ്കിൽ രണ്ടോ മൂന്നോ ദിവസത്തിനുശേഷം അവ ചീഞ്ഞു പോകുന്നത് എല്ലാവരും കണ്ടു കാണും. ഇതുപോലെ പച്ച മുളക് ഇനി പോകാതിരിക്കണമെങ്കിൽ അവൻ നല്ലതുപോലെ കഴുകി ഒരു തുണികൊണ്ട് വെള്ളമെല്ലാം തന്നെ തുടച്ചു കളഞ്ഞതിനുശേഷം ഒരു പേപ്പറിൽ പൊതിഞ്ഞ് വയ്ക്കുക.
പച്ചമുളക് ഇട്ടുവയ്ക്കുന്ന പാത്രത്തിലേക്ക് പേപ്പറോടു കൂടി തന്നെ ഇറക്കിവച്ച് അടയ്ക്കുക. ഇങ്ങനെ ചെയ്താൽ അവ ചീഞ്ഞു പോകാതെ കുറെ നാൾ അതുപോലെ തന്നെ ഇരിക്കും. രീതിയിൽ തന്നെയാണ് വീട്ടിൽ വാങ്ങുന്ന കറിവേപ്പിലയും സൂക്ഷിച്ചു വെക്കേണ്ടത്. മല്ലിയില പൊതീനയില എന്നിവയും ഇതേ രീതിയിൽ തന്നെ സൂക്ഷിച്ചു വയ്ക്കാം. അതുപോലെ സൂക്ഷിച്ചുവയ്ക്കുന്ന പാത്രത്തിൽ കുറച്ച് പേപ്പർ ചുരുട്ടിയിടുകയാണെങ്കിൽ അവയും കേടാകാതെ ഇരിക്കും. അതുപോലെ വീട്ടിൽ വെളുത്തുള്ളി സവാള ചെറിയ ചുവന്നുള്ളി ഇവയെല്ലാം പെട്ടെന്ന് ചീഞ്ഞു പോകാൻ സാധ്യതയുള്ളവയാണ്.
വെളുത്തുള്ളി ചീഞ്ഞു പോകാതിരിക്കാൻ അത് വാങ്ങിച്ചതിനുശേഷം ഒരു പേപ്പറിൽ പൊതിഞ്ഞു സൂക്ഷിക്കുകയാണെങ്കിൽ കുറെ നാളത്തേക്ക് പുറത്തു വെച്ചാലും കേടുവരാതെ ഇരിക്കും. അതിലും പെട്ടെന്ന് ചീഞ്ഞു പോകുന്നവയാണ് സവാള. പാചകം ചെയ്യുന്ന സമയത്ത് അതിനു ചുറ്റുമായി സവാള നിരത്തി വയ്ക്കുക. അപ്പോൾ അടുപ്പിൽ നിന്നുണ്ടാവുന്ന ചൂടുകൊണ്ട് അവ ചീഞ്ഞു പോകുന്നത് ഇല്ലാതാക്കാൻ സാധിക്കും. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണുക. Credit : E& E Kitchen