മലയാളികൾക്ക് ബ്രേക്ക് ഫാസ്റ്റ് വിഭവങ്ങളിൽ വളരെയധികം ഇഷ്ടപ്പെട്ട ഒന്നാണ് പുട്ട്. ആവിയിൽ വേവിച്ചെടുക്കുന്ന പലഹാരങ്ങളിൽ വളരെ രുചികരമായ ഒന്നാണ് പുട്ട്. പുട്ട് തന്നെ പലതരത്തിൽ നാം തയ്യാറാക്കാറുണ്ട്. സാധാരണ അരിപ്പൊടിയും ഗോതമ്പുപൊടിയും ഉപയോഗിച്ചാണ് പുട്ട് തയ്യാറാക്കാറുള്ളത്. ഇതിൽ ഗോതമ്പ് പുട്ട് തയ്യാറാക്കുമ്പോൾ പലപ്പോഴും അത് സോഫ്റ്റ് ആകാതെ കട്ടിയായി പോകാറുള്ള അവസ്ഥ പല വീട്ടമ്മമാരും നേരിട്ടിട്ടുണ്ടാകാം.
എന്നാൽ ഇനി അതിന്റെ പ്രശ്നമില്ല ഗോതമ്പ് പുട്ട് വളരെ സോഫ്റ്റ് ആയി കഴിക്കാൻ പുട്ടിന് നനയ്ക്കുമ്പോൾ ഇതുകൂടി ചേർത്തു കൊടുത്താൽ മതി. അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി എടുക്കുക ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. അതോടൊപ്പം ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. വെളിച്ചെണ്ണ ചേർത്തു കൊടുക്കുന്നതുകൊണ്ടുതന്നെ പുട്ട് എപ്പോൾ ഉണ്ടാക്കിയാലും വളരെ സോഫ്റ്റ് ആയിരിക്കുകയും .
നല്ല രുചി ഉണ്ടാകുന്നതുമാണ്. ശേഷം ഒരു കവി ഉപയോഗിച്ച് ഇളക്കി യോജിപ്പിക്കുക അതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് പുട്ടിന് നനയ്ക്കുന്നത് പോലെ നനച്ചെടുക്കുക.ഒരു മിക്സിയുടെ ജാർ എടുത്ത് നനച്ചു വെച്ച പുട്ടുപൊടി അതിലേക്കിട്ട് നല്ലതുപോലെ എടുക്കുക. ഇങ്ങനെ ചെയ്താൽ പുട്ടുപൊടി കട്ടപിടിക്കാതെ സോഫ്റ്റ് ആയി കിട്ടും.
മറ്റൊരു ടിപ്പ് ഒരു കപ്പ് ഗോതമ്പ് പൊടിയിലേക്ക് അരക്കപ്പ് ചോറും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സിയിലിട്ട് നല്ലതുപോലെ കറക്കിയെടുക്കു. ഇങ്ങനെ ചെയ്താലും പുട്ടിന്റെ പൊടി വളരെ സോഫ്റ്റ് ആയി തന്നെ ലഭിക്കും. അതിനുശേഷം സാധാരണ പുട്ട് ഉണ്ടാക്കുന്നത് പോലെ ഉണ്ടാക്കിയെടുക്കാം. Video credit : Vichus vlogs