നമുക്കെല്ലാവർക്കും തന്നെ കഴിക്കാൻ വളരെ ഇഷ്ടമുള്ള പലഹാരമാണ് ഉഴുന്നുവട സാധാരണ മസാല ദോശ എല്ലാം കഴിക്കുമ്പോൾ അതിന്റെ കൂടെ ഒരു ഉഴുന്നുവട ഉണ്ടെങ്കിൽ എത്രയോ രുചികരമാണ് എന്നാൽ ആദ്യമായി ഉഴുന്നുവട ഉണ്ടാക്കുന്നവർക്ക് അത് കൃത്യമായ ഷേപ്പിൽ ഉണ്ടാക്കാൻ കഴിയണമെന്നില്ല എന്നാൽ ഇനി അതിന്റെ പ്രശ്നമില്ല ഉഴുന്നുവട വളരെ കൃത്യമായ ഷേപ്പിൽ തയ്യാറാക്കാൻ നമുക്ക് ഒരു ചിരട്ട മാത്രം മതി അതിനായി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.
ഒരു ചിരട്ടയെടുത്ത് നല്ലതുപോലെ അതിന്റെ പുറംഭാഗം കഴുകി വൃത്തിയാക്കി എടുക്കുക അതിനുശേഷം ഒരു കപ്പ് കുതിർത്ത് വെച്ച ഉഴുന്ന് മിക്സിയിലിട്ട് നന്നായി അധികം വെള്ളം ചേർക്കാതെ അരച്ചെടുക്കുക. പാത്രത്തിലേക്ക് പകർത്തുക അതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ അരിപ്പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ശേഷം അര സവാള ചെറുതായി അരിഞ്ഞതും ആവശ്യത്തിന് പച്ചമുളക് ഒരു നുള്ള് കുരുമുളകുപൊടി മല്ലിയില എന്നിവരെ നന്നായി ഇളക്കി യോജിപ്പിച്ച് കുറച്ചു സമയം മാറ്റിവയ്ക്കുക അതിനുശേഷം ചെയ്യേണ്ടത് ചിരട്ടയെടുത്ത് അതിന്റെ പുറം ഭാഗത്തായി കുറച്ചു വെളിച്ചെണ്ണ തേച്ചുകൊടുക്കുക ശേഷം ഉഴുന്നുവടയുടെ മാവ് ആവശ്യത്തിന് എടുത്ത് അതിനു മുകളിലായി വെച്ച് നടുവിൽ ഒരു ഹോളിട്ട് ഉഴുന്നുവടയുടെ ഷേപ്പ് തയ്യാറാക്കി എടുക്കുക.
ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ നന്നായി ചൂടായി വരുമ്പോൾ ഇത് കമിഴ്ത്തി വയ്ക്കുക. ഇപ്പോൾ നിങ്ങൾക്ക് കാണാൻ പോകുന്ന കൃത്യമായ വെളിച്ചെണ്ണയിലേക്ക് വീഴുന്നത് അതിനുശേഷം ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ നിങ്ങൾക്ക് കോരി മാറ്റാവുന്നതാണ്. വഴി എളുപ്പത്തിൽ തന്നെ ഇനി ആർക്കും ഉഴുന്നുവട ഉണ്ടാക്കിയെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Prarthana’ s world