Making Of Masala Idali : രാവിലെയും ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി ഇഡലി ബാക്കിവരുകയാണെങ്കിൽ നിങ്ങൾ എന്താണ് സാധാരണ ചെയ്യാറുള്ളത് മിക്കവാറും ആളുകൾ പുറത്തേക്ക് കളയുകയോ അല്ലെങ്കിൽ മറ്റ് ആർക്കെങ്കിലും കൊടുക്കുകയോ ചെയ്യും എന്നാൽ ഇഡ്ഡലി ഇഡലി പോലെയല്ലാതെ നമുക്ക് വേറെ രീതിയിൽ തയ്യാറാക്കിയാലോ.
ഇതിനാണെങ്കിൽ കൂടെ കഴിക്കാൻ വേറെ കറികളുടെ ആവശ്യം പോലുമില്ല. അതിനായി ആദ്യം തന്നെ രണ്ട് ഇഡലി എടുക്കുക ശേഷം അത് ചെറിയ കഷണങ്ങളായി മുറിച്ച് എടുക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായതിനു ശേഷം മുറിച്ചുവെച്ച് ഇഡലി അതിലേക്ക് ഇട്ട് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ നന്നായി വറുത്തെടുക്കുക .
അതിനുശേഷം കോരി മാറ്റുക ശേഷം എണ്ണയിലേക്ക് രണ്ടു പച്ചമുളക് കറിവേപ്പില ഒരു സവാള ചെറുതായി അരിഞ്ഞത് നന്നായി വഴറ്റിയെടുക്കുക വഴന്നു വരുമ്പോൾ ഒരു പകുതി തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക തക്കാളി വെന്തു വരുമ്പോൾ കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് മുളകുപൊടിയും ചേർത്ത് നന്നായി മൂപ്പിക്കുക.
ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ടൊമാറ്റോ സോസ് ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക ശേഷം വറുത്തു വച്ചിരിക്കുന്ന ഇഡലിയും ചേർത്ത് മിക്സ് ചെയ്യുക. രണ്ടു മിനിറ്റ് നന്നായി തന്നെ ഇളക്കി യോജിപ്പിക്കുക അതിനുശേഷം പകർത്തി വെച്ച രുചിയോടെ കഴിക്കാം. Credit : Grandmother tips