Making Of Easy Way Porotta : പൊറോട്ട കഴിക്കാൻ ഇഷ്ടമില്ലാത്ത മലയാളികൾ ആരും തന്നെ ഉണ്ടാകില്ല ഈ പൊറോട്ട നമ്മളെല്ലാവരും കൂടുതലും ഹോട്ടലുകളിൽ നിന്നും തട്ടുകടകളിൽ നിന്നും ആയിരിക്കും കഴിച്ചിട്ടുണ്ടാക്കുക വീട്ടിൽ തയ്യാറാക്കുന്നത് വളരെ ചുരുക്കം മാത്രമായിരിക്കും എന്നാൽ ഇനി എല്ലാവർക്കും തന്നെ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം അതും നൂല് പോലുള്ള പൊറോട്ട ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് മൈദപ്പൊടി എടുക്കുക.
അതിലേക്ക് മുക്കാൽ ടീസ്പൂൺ പഞ്ചസാര മുക്കാൽ ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മിയെടുക്കുക ശേഷം നല്ലതുപോലെ കുഴച്ചെടുക്കുക സാധാരണ ചപ്പാത്തിക്ക് തയ്യാറാക്കുന്നതിനേക്കാൾ ലൂസ് ആയിട്ടുള്ള മാവ് ആയിരിക്കണം ഉണ്ടാക്കേണ്ടത് അതിനുശേഷം ഏതെങ്കിലും ഒരു പ്രതലത്തിൽ കുറച്ചു മൈദ പൊടി വിതറിയതിനുശേഷം തയ്യാറാക്കിയ മാവ് കൈകൊണ്ട് ഒരു 10 മിനിറ്റ് എങ്കിലും നന്നായി കുഴച്ചെടുക്കുക അതിനുശേഷം ചെറിയ ഉരുളകളായി ഉരുട്ടി ഒരു പാത്രത്തിലേക്ക് അതിന്റെ മുകളിൽ എല്ലാം എണ്ണ തേച്ചതിനുശേഷം അരമണിക്കൂർ നേരത്തേക്ക് മാറ്റി വയ്ക്കുക.
അതിനുശേഷം ഓരോ ഉരുളകളും എടുത്ത് ചപ്പാത്തി കോലുകൊണ്ട് വളരെ കുറഞ്ഞ രീതിയിൽ പരത്തുക. ശേഷം ഒരു കത്തി ഉപയോഗിച്ചുകൊണ്ട് നീളത്തിൽ അതിൽ എല്ലാം വരഞ്ഞ് എടുക്കുക ശേഷം ഒരു ഭാഗത്ത് നിന്നും ചെറുതായി ഉള്ളിലേക്ക് മടക്കി കൊടുക്കുക. ശേഷം വട്ടത്തിൽ ചുരുട്ടി എടുക്കുക..
ഇതെല്ലാം ഒരു പാത്രത്തിൽ ആക്കി വെച്ചതിനുശേഷം അതിനു മുകളിൽ കുറച്ച് എണ്ണ തേച്ച് അരമണിക്കൂർ നേരത്തേക്ക് മാറ്റി വയ്ക്കുക. ശേഷം ആവശ്യമുള്ള വലുപ്പത്തിൽ വീണ്ടും പരത്തിയെടുക്കുക ഇത് ഓരോന്നും ചൂടായ പാനിൽ ഇട്ട് നന്നായി ചുട്ടെടുക്കുക. ചുട്ടെടുത്തതിനുശേഷം ചെറിയ ചൂടോടുകൂടി തന്നെ വശങ്ങളിൽ തട്ടി കൊടുക്കുക. അപ്പോൾ അതിന്റെ ലയറുകൾ എല്ലാം തന്നെ പിരിഞ്ഞു വരുന്നത് കാണാം. Credit : Neethus Malbar kitchen