Easy Rava Evening Snack Recipe : വൈകുന്നേരം ചൂട് ചായക്കൊപ്പം കഴിക്കാൻ വളരെ രുചികരമായ ഒരു നാലുമണി പലഹാരം തയ്യാറാക്കാം. സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് കൊടുക്കാൻ വളരെ രുചികരമായ ഒരു പലഹാരമാണിത്. കൂടാതെ ഇതുപോലെ ഒരു പലഹാരം ആരും തന്നെ ചിന്തിച്ചു കാണില്ല. ഈ പലഹാരം എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർത്തു കൊടുക്കുക.
നെയ്യ് ചൂടായി വരുമ്പോൾ അതിലേക്ക് അരക്കപ്പ് റവ ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി റവ നന്നായി വേവിച്ചെടുക്കുക. റവ നല്ലതുപോലെ വെന്തു വരുമ്പോൾ അതിലേക്ക് ഒരു കപ്പ് പാല് ചേർക്കുക. അറവയും പാലും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. പാലിൽ കിടന്നു റവ നല്ലതുപോലെ വെന്ത് നന്നായി ഡ്രൈ ആയി പാനിൽ നിന്നും വിട്ടു വരുമ്പോൾ പാത്രം ഇറക്കി വയ്ക്കുക. അതിനുശേഷം ചൂടാറാനായി മാറ്റിവയ്ക്കുക.
അടുത്തതായി നന്നായി ചൂടാറിയതിനു ശേഷം അതിൽ നിന്നും ചെറിയ ചെറിയ ഉരുളകൾ ഉരുട്ടിയെടുത്ത് മാറ്റിവയ്ക്കുക. എല്ലാവരുടെകളും തയ്യാറായതിനു ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. അതിനുശേഷം എണ്ണ ചൂടായി വരുമ്പോൾ തയ്യാറാക്കി വെച്ചിരിക്കുന്ന ഓരോ ഉരുളകളും അതിലേക്ക് ഇട്ടുകൊടുത്ത ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ എണ്ണയിൽ പൊരിച്ചെടുക്കുക.
അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് കോരി മാറ്റുക. അടുത്തതായി മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് അരക്കപ്പ് പഞ്ചസാര ചേർത്തു കൊടുക്കുക ശേഷം അലിയുന്നതിന് ആവശ്യമായ വെള്ളവും ചേർത്ത് കൊടുക്കുക. പഞ്ചസാര നല്ലതുപോലെ അലിഞ്ഞ് പാകമായതിനുശേഷം അതിലേക്ക് വറുത്തു വച്ചിരിക്കുന്ന ഉരുളകൾ ഇട്ടുകൊടുക്കുക. പത്തോ പതിനഞ്ചോ നിമിഷങ്ങൾക്ക് ശേഷം എടുത്തു ഉപയോഗിക്കാവുന്നതാണ്. രുചിയോടെ കഴിക്കാം. Video Credit : Amma Secret Recipes