പഴങ്ങളും ഭക്ഷണപദാർത്ഥങ്ങളും തുറന്നു വയ്ക്കുമ്പോഴോ പുറത്തു വയ്ക്കുമ്പോഴും എല്ലാം വളരെ പെട്ടെന്ന് വരുന്ന ഈച്ചകളാണ് ചെറിയ കണ്ണീച്ചകൾ. കൂട്ടത്തോടെ വരുന്ന ഇവ ഭക്ഷണപദാർത്ഥങ്ങളെ മുഴുവൻ പൊതിഞ്ഞ് കാണപ്പെടും. പിന്നീട് അവയവ നമുക്ക് കഴിക്കാൻ സാധിക്കാതെ കളയുകയാണ് പതിവ്. സാധാരണയായി പഴങ്ങളിലാണ് ഇവ കൂടുതലായി വന്നിരിക്കുന്നത് കാണപ്പെടുന്നത്.
വലിയ ശല്യമായ ഇവയെ എത്ര ആട്ടിപ്പായിച്ച് കളഞ്ഞാലും പിന്നെയും വന്നുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ ഇവയെ തുരത്താൻ വേണ്ടി നമുക്ക് ഒരു പണി ചെയ്യാം. അതിനായി വീട്ടിൽ കേടായ ഏതെങ്കിലും ഫ്രൂട്സ് ഉണ്ടെങ്കിൽ അത് എടുത്ത് ചെറിയ കഷണങ്ങളാക്കി ശേഷം ഒരു പാത്രത്തിലേക്ക് പകർത്തുക അതിലേക്ക് കുറച്ച് വെള്ളവും ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക .
അതോടൊപ്പം ഏതെങ്കിലും ഒരു ഡിഷ് വാഷിലേക്ക് കൂടി ഒഴിക്കുക ശേഷം ആ പാത്രം ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് മൂടി വയ്ക്കുക. പ്ലാസ്റ്റിക് കവറിന്റെ മുകളിൽ കുറച്ച് ഹോളുകൾ ഇട്ടുകൊടുക്കുക. അതിനുശേഷം ഭക്ഷണപദാർത്ഥങ്ങൾ വയ്ക്കുന്ന ഭാഗത്ത് കൊണ്ടുവക്കുക ഈച്ചകൾ ഇതിലേക്ക് ആകർഷിക്കപ്പെടുകയും വെള്ളത്തിൽ വീണ് ചത്തു പോവുകയും ചെയ്യും.
അകറ്റാൻ ഇതിലും നല്ല മാർഗ്ഗം വേറെയില്ല എല്ലാവരും ചെയ്തു നോക്കൂ. മറ്റൊരു മാർഗം എന്ന് പറയുന്നത് ഒരു കുപ്പിയെടുത്ത് അതിലേക്ക് ഇതേ രീതിയിൽ തന്നെ തയ്യാറാക്കുക ശേഷം കുപ്പിയുടെ മുകളിലായി ചെയ്യേണ്ടത് ഒരു പേപ്പർ പോലെ മടക്കി എടുത്തതിനുശേഷം മൂലഭാഗം ചെറുതായി മുറിക്കുക. അതിനുശേഷം ആ കുപ്പിയിലേക്ക് ഇറക്കി വയ്ക്കുക. ഈച്ചകളെ പിടിക്കുന്നതിനുള്ള ഈയൊരു ട്രാപ്പും എല്ലാവരും ചെയ്തു നോക്കൂ. Credit : Prarthana’ s world