Easy Rice Cooking Tip : രാവിലെ ജോലിക്ക് പോകുന്ന വീട്ടമ്മമായോ അല്ലെങ്കിൽ എന്തെങ്കിലും തിരക്കുപിടിച്ച പാചകം എളുപ്പത്തിൽ തീർക്കണമെന്ന് വിചാരിക്കുന്ന ദിവസങ്ങളിലോ വീട്ടമ്മമാർക്ക് ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്.ഇന്നത്തെ കാലത്ത് ഗ്യാസ് ഉപയോഗിച്ചായിരിക്കും വീട്ടമ്മമാർ കൂടുതലും പാചകം എളുപ്പമാക്കുന്നത്. എന്നാൽ ഗ്യാസ് ഒട്ടും തന്നെ പാഴാക്കാതെ വളരെ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുകയാണെങ്കിൽ കുറെ നാളത്തേക്ക് ഗ്യാസ് ഉപയോഗിക്കുകയും ചെയ്യാം.
അദ്ദേഹത്തിന്റെ ചോറ് വയ്ക്കുന്ന സമയത്ത് ഗ്യാസ് ലാഭിച്ച് ചോറ് വയ്ക്കാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. അതിനായി ചെയ്യേണ്ടത് ആദ്യം ഏത് അരിയാണോ നിങ്ങൾ എടുക്കുന്നത് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അതിനുശേഷം ഗ്യാസിന്റെ മുകളിൽ ഒരു പാത്രം വെള്ളം വെച്ച് ചൂടാക്കി വെള്ളം ചൂടായി വരുമ്പോൾ അതിലേക്ക് അരി ഇട്ടു കൊടുക്കുക.
ശേഷം അടച്ചുവയ്ക്കുക. അതിനുശേഷം വെള്ളം നല്ലതുപോലെ തിളച്ചു വരുമ്പോൾ അടുപ്പിൽ നിന്നും പകർത്തി വയ്ക്കുക അടുത്തതായി ചെയ്യേണ്ടത് ഒരു വലിയ കുക്കർ എടുക്കുക. ശേഷം കുക്കറിനകത്തേക്ക് നല്ലതുപോലെ തിളച്ച വെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം അരി വേവിക്കാൻ വച്ചിരിക്കുന്ന പാത്രം കുക്കറിലേക്ക് ഇറക്കി വയ്ക്കുക.
അതിനുശേഷം കുക്കർ അടച്ചുവയ്ക്കുക അരമണിക്കൂർ നേരത്തേക്ക് അടച്ചു വെച്ചാൽ മതിയായിരിക്കും ഈ സമയത്ത് വീട്ടമ്മമാർക്ക് പല ജോലികളും ചെയ്തു തീർക്കാവുന്നതാണ് എല്ലാം കഴിഞ്ഞ് കുക്കർ തുറന്നു നോക്കൂ. ചോറ് നല്ലതു പോലെ തന്നെ വെന്ത് വന്നിരിക്കുന്നത് കാണാൻ സാധിക്കും. ശേഷം വെള്ളമെല്ലാം നിങ്ങൾ ഉപയോഗിക്കാവുന്നതാണ്. അധികസമയം ഗ്യാസ് ഉപയോഗിക്കാതെ ചോറ് വെക്കുന്ന ഈ സൂത്രം ഇന്ന് തന്നെ എല്ലാവരും ചെയ്തു നോക്കൂ.