കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാം എളുപ്പത്തിൽ ഒരു കറി. ചോറിനൊപ്പം ഇതുപോലെ ഒരു കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ? | Kerala Rice Side dish Padavalanga Curry

Kerala Rice Side dish Padavalanga Curry : ഉച്ചയ്ക്ക് ചോറിന്റെ കൂടെ കഴിക്കാൻ എളുപ്പത്തിൽ ഒരു കറി തയ്യാറാക്കിയാലോ. ഇതുപോലെ ഒരു കറി മാത്രം മതി എത്ര വേണമെങ്കിലും ചോറുണ്ണാം. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ഈ കറി ഉണ്ടാക്കാൻ ആയി നാം ഉപയോഗിക്കുന്നത് പടവലങ്ങയാണ്. മീഡിയം വലുപ്പത്തിൽ ഒരു പടവലങ്ങ തോല് കളഞ്ഞ് നീളത്തിൽ അരിഞ്ഞെടുക്കുക.

അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് പടവലങ്ങ ഇട്ടു കൊടുക്കുക. അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക അതിലേക്ക് മൂന്ന് പച്ചമുളക് ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നല്ലതുപോലെ തിളപ്പിച്ച് എടുക്കുക. ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർത്തു കൊടുക്കുക. ഇതേസമയം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു കപ്പ് നാളികേരം.

ചെറിയ അര ടീസ്പൂൺ ജീരകം അര ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടീസ്പൂൺ മുളകുപൊടി എന്നിവ ആവശ്യത്തിന് വെള്ളവും ചേർത്ത് പേസ്റ്റ് പോലെ അരച്ചെടുക്കുക. പച്ചക്കറികൾ വെന്തതിനുശേഷം അതിലേക്ക് അരപ്പ് ചേർത്ത് കൊടുക്കുക. അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്തത് നല്ലതുപോലെ തിളപ്പിക്കാൻ വയ്ക്കുക.

വീണ്ടും ഒരു 5 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. ഉപ്പ് പാകമായോ എന്ന് നോക്കുക. മറ്റൊരു ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് മൂന്നു വറ്റൽമുളകും കറിവേപ്പിലയും ഒരു നുള്ള് കായപ്പൊടിയും ചേർത്ത് വറുത്ത് കറിയിലേക്ക് ചേർത്തു കൊടുക്കുക. രുചിയോടെ കഴിക്കാം. Video credit : Shamees kitchen

Leave a Reply

Your email address will not be published. Required fields are marked *