ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത നിറത്തിലുള്ള പാടുകളും മുഖക്കുരു വന്നുപോയ കറുത്ത പാടുകളും എല്ലാം നമുക്ക് വളരെ എളുപ്പത്തിൽ മാറ്റാൻ പറ്റുന്ന ഒരു ഹോം റെമഡിയാണ് പറയാൻ പോകുന്നത് യാതൊരു ചെലവുമില്ലാതെ വീട്ടിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്നതേയുള്ളൂ ഇതിനായി നമുക്ക് പച്ചരിയാണ് ആവശ്യമുള്ളത്.
മിക്കപ്പോഴും വീട്ടിൽ ഉണ്ടാകുന്ന ഒന്നാണല്ലോ പച്ചരി ഇത് ഉപയോഗിച്ചുകൊണ്ട് ഇതുപോലെ ഒരു ടിപ്പ് നിങ്ങൾ ചെയ്തു നോക്കിയിട്ടുണ്ടോ ഇല്ലെങ്കിൽ ഉറപ്പായും ചെയ്തു നോക്കണം 100% റിസൾട്ട് ഉറപ്പാണ്. ആദ്യം തന്നെ പച്ചരി കുറച്ച് സമയം കുതിർക്കാൻ വയ്ക്കുക. ശേഷം ഉണക്കി അതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി പൊടിച്ചെടുക്കുക ഇത് നിങ്ങൾക്ക് ഫ്രിഡ്ജിൽ വെച്ച് സൂക്ഷിക്കാവുന്നതാണ് ആവശ്യമുള്ളപ്പോൾ കുറേശ്ശെ എടുത്താൽ മതി.
ആവശ്യമുള്ള പൊടിയെടുത്ത് അതിലേക്ക് പശുവിൻ പാലു ചേർത്തു കൊടുക്കുക ശേഷം ഇളക്കി യോജിപ്പിക്കുക ഒരു പേസ്റ്റ് പരുവത്തിൽ തയ്യാറാക്കുകയാണ് വേണ്ടത് അതിനുശേഷം ശരീരത്തിൽ കറുത്ത പാടുകൾ ഉള്ള സ്ഥലങ്ങളിൽ എല്ലാം തന്നെ ഇത് തേച്ചുകൊടുക്കുക കൈകളിലും കാലുകളിലും മുഖത്തും എല്ലാം തേച്ചുകൊടുക്കുക ശേഷം നല്ലതുപോലെ ഉണങ്ങാനായി വയ്ക്കുക.
നന്നായി ഉണങ്ങിക്കഴിഞ്ഞു കുറച്ച് വെള്ളം തെളിച്ചതിനുശേഷം നല്ലതുപോലെ മസാജ് ചെയ്തു കഴിവുകളയാം. നിങ്ങൾ ഇത് ദിവസവും വേണമെങ്കിൽ ചെയ്യാം അല്ലെങ്കിൽ ആഴ്ചയിൽ നാലു ദിവസങ്ങളിലായി ചെയ്യാവുന്നതാണ്. നല്ല റിസൾട്ട് തന്നെ നിങ്ങൾക്ക് കാണാൻ സാധിക്കും എല്ലാവരും ഇതുപോലെ ചെയ്തു നോക്കൂ. Video credit : Grandmother tips